ഭര്‍ത്താവ് 110 കിലോ കുറച്ചു; ഭാര്യ വിവാഹമോചനം തേടി കോടതിയില്‍

 


കുവൈറ്റ് സിറ്റി: അമിത ശരീര ഭാരത്തെതുടര്‍ന്ന് ഗ്യാസ്ട്രിക് ബൈപാസ് സര്‍ജറിക്ക് വിധേയനായ യുവാവിന്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയില്‍ . 110 കിലോയാണ് ഭര്‍ത്താവ് ശസ്ത്രക്രിയയിലൂടെ കുറച്ചത്. ശസ്ത്രക്രിയയുടെ പാടുകള്‍ തന്നില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നതായി യുവതി കോടതിയില്‍ പറഞ്ഞു.

മാത്രമല്ല, യുവാവിന്റെ ഭീമാകാര രൂപത്തില്‍ അകൃഷ്ടയായാണത്രേ ഇവര്‍ വിവാഹത്തിന് സമ്മതിച്ചത്. ശരീര ഭാരം കുറയ്ക്കാന്‍ ഭര്‍ത്താവ് വൈദ്യ ചികില്‍സ തേടിയതായി തനിക്കറിയില്ലായിരുന്നുവെന്നും യുവതി പറഞ്ഞു.

ഭര്‍ത്താവ് 110 കിലോ കുറച്ചു; ഭാര്യ വിവാഹമോചനം തേടി കോടതിയില്‍അദ്ദേഹത്തെ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ 180 കിലോയായിരുന്നു ശരീര ഭാരം. എന്നാല്‍ ഞങ്ങളുടെ വിവാഹശേഷം അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഞെട്ടിപ്പോയി. 70 കിലോ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ഭാരംയുവതി പറയുന്നു. യുവതിയുടെ ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.

SUMMARY: An obese Kuwaiti man decided to undergo a gastric bypass surgery to slash his weight to please his new wife. Instead of applauding his new slim look after losing nearly 110kg, his wife filed a court case for a divorce.

Keywords: Kuwaiti man, loss weight


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia