മറ്റൊരാളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചു; യുവാവിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി

 


ADVERTISEMENT

അബൂദബി: (www.kvartha.com 27.06.2020) മറ്റൊരാളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ച യുവാവിന് 50,000 ദിര്‍ഹം (പത്ത് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ യുഎഇയിലെ ഫുജൈറ സിവില്‍ കോടതി വിധി. ഭാര്യയ്ക്ക് തന്നോടുള്ള സമീപനത്തില്‍ മാറ്റം വന്നതിനെ തുടര്‍ന്ന് സംശയം തോന്നി ഭാര്യയെ നിരീക്ഷിച്ചു. താന്‍ ജോലിക്ക് പോകുന്നത് വരെ വീട്ടില്‍ തന്നെയിരിക്കുന്ന ഭാര്യ, താന്‍ പോയിക്കഴിഞ്ഞാല്‍ പുറത്തിറങ്ങുകയും കാമുകനൊപ്പം വിവിധ റസ്റ്റോറന്റുകളിലും മറ്റ് സ്ഥലങ്ങളിലും പോകുന്നത് കണ്ടെത്തി.

ഇക്കാര്യം അറിയിച്ചാണ് അദ്ദേഹം ഭാര്യയ്‌ക്കെതിരെ പരാതി നല്‍കിയത്. പരാതിയില്‍ അന്വേഷണം നടത്തിയ ഫുജൈറ പൊലീസ് ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയെയും കാമുകനെയും അറസ്റ്റ് ചെയ്ത് തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. അവിഹിത ബന്ധത്തിന് പ്രോസിക്യൂഷന്‍ ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തി.

മറ്റൊരാളുമായി അവിഹിത ബന്ധത്തിലേര്‍പ്പെട്ട ഭാര്യയ്‌ക്കെതിരെ കോടതിയെ സമീപിച്ചു; യുവാവിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ യുഎഇ കോടതി വിധി

കോടതിയിലും കുറ്റം തെളിഞ്ഞതോടെ യുവാവ് വിവാഹമോചനം ആവശ്യപ്പെട്ട് മറ്റൊരു കേസ് കൂടി നല്‍കുകയായിരുന്നു. എന്നാല്‍ താന്‍ വഞ്ചിക്കപ്പെട്ടെന്നും അനുഭവിച്ച മാനസിക സംഘര്‍ഷത്തിന് പകരം നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കോടതിയെ വീണ്ടും സമീപിച്ചു. ഈ കേസില്‍ കോടതി നിരവധി ദിവസത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കി. തുടര്‍ന്നാണ് യുവാവിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്.

Keywords:  Abu Dhabi, News, Gulf, World, Wife, Husband, Cheating, Court, Enquiry, Arrest, Woman ordered to pay Dh50,000 for cheating on husband in UAE
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
WebDesk Omega
WebDesk Omega

154168 Articles

Tags

Share this story

wellfitindia