പോലീസുകാരന്റെ വിരല്‍ കടിച്ചുമുറിച്ച സ്ത്രീക്ക് ആറ് മാസം തടവ്

 


ADVERTISEMENT

ദുബൈ: (www.kvartha.com 01.02.2018) പോലീസുകാരന്റെ വിരല്‍ കടിച്ചുമുറിച്ച സ്ത്രീക്ക് ആറ് മാസം തടവ്. പ്രതിയെ വിലങ്ങ് വെയ്ക്കുമ്പോഴായിരുന്നു ആക്രമണം. 24 കാരിയായ ഉഗാണ്ടന്‍ പൗരയാണ് പ്രതി.

ഒക്ടോബറില്‍ പോലീസ് ചെക്കിംഗിനിടയിലാണ് സംഭവം. റെസിഡന്‍സി രേഖകള്‍ പരിശോധിക്കാനായി പോലീസ് യുവതിയെ തടഞ്ഞുനിര്‍ത്തി രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖങ്ങള്‍ നല്‍കാന്‍ യുവതി തയ്യാറായില്ല. കൂടാതെ ഓടി രക്ഷപ്പെടാനും ഇവര്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന വനിത പോലീസിനെ യുവതി തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസുകാരന്‍ ഇടപെട്ടു. വിലങ്ങണിയിക്കാന്‍ തുടങ്ങിയപ്പോള്‍ വലതുകൈയിലെ തള്ളവിരല്‍ കടിച്ചുമുറിച്ചു. പോലീസുകാരനെ ഉടനെ ആശുപത്രിയിലെത്തിച്ചു.

 പോലീസുകാരന്റെ വിരല്‍ കടിച്ചുമുറിച്ച സ്ത്രീക്ക് ആറ് മാസം തടവ്

ശിക്ഷ കാലാവധി പൂര്‍ത്തിയായാല്‍ പ്രതിയെ നാടുകടത്താനും ഉത്തരവുണ്ട്. ഏറെ നാളായി രാജ്യത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്നു പ്രതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY:
The Dubai Court of First Instance convicted the defendant of biting the policeman while doing his duty and injuring him.

Keywords: Gulf, UAE, Dubai Court
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia