അബദ്ധത്തില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന യുവതിക്ക് ജയില്‍ ശിക്ഷയില്‍ ഇളവ്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT






അബൂദാബി: (www.kvartha.com 15.07.2017) അബദ്ധത്തില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന യുവതിക്ക് ജയില്‍ ശിക്ഷയില്‍ ഇളവ്. ഭര്‍ത്താവ് മറ്റൊരു യുവതിക്കയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ടതിന് ശേഷമായിരുന്നു കൊലപാതകം. രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ ഒരു വര്‍ഷമായി അപ്പീല്‍ കോടതി ഇളവ് ചെയ്യുകയായിരുന്നു.

കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ കുടുംബത്തിന് 2 ലക്ഷം ദിര്‍ഹം ദിയാധനമായി നല്‍കാനും കോടതി വിധിച്ചിട്ടുണ്ട്. ഭര്‍ത്താവ് ഉറങ്ങിയ സമയത്തായിരുന്നു ഭാര്യ ഫോണ്‍ പരിശോധിച്ചത്. മറ്റൊരു സ്ത്രീക്ക് ഭര്‍ത്താവയച്ച വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ കണ്ട പ്രതി അന്ന് പ്രശ്‌നമുണ്ടാക്കിയില്ല. എന്നാല്‍ പിറ്റേന്ന്, ജൂലൈ 14 2015ല്‍ യുവതി ഭര്‍ത്താവുമായി വാക്കേറ്റമുണ്ടായി. ഇതിനിടയില്‍ ഭാര്യ അടുക്കളയില്‍ നിന്നും കത്തിയുമായി വന്ന് ഭര്‍ത്താവിനെ ചൂണ്ടി ഭീഷണിപ്പെടുത്തി. ഭര്‍ത്താവ് കത്തി പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്നതിനിടയില്‍ നെഞ്ചില്‍ കുത്തേല്‍ക്കുകയായിരുന്നു. കത്തി വലിച്ചൂരിയ ഭര്‍ത്താവ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.

അബദ്ധത്തില്‍ ഭര്‍ത്താവിനെ കുത്തിക്കൊന്ന യുവതിക്ക് ജയില്‍ ശിക്ഷയില്‍ ഇളവ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: A woman, who was convicted of stabbing her husband to death after reading WhatsApp messages the man sent to another woman, has had her two-year-jail sentence reduced to a year after appeal.

Keywords: Gulf, Crime, UAE
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia