ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാരുള്ള യുവതിക്ക് ഒരു വര്‍ഷം തടവ്

 


ADVERTISEMENT

അജ്മാന്‍: രണ്ട് ഭര്‍ത്താക്കന്മാരുള്ള അറബ് യുവതിയെ കോടതി ഒരു വര്‍ഷം തടവിന് വിധിച്ചു. ആദ്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞെന്ന് വ്യാജരേഖകളുണ്ടാക്കിയതിനും ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാരുണ്ടായതിനുമാണ് ശിക്ഷ. ആദ്യ ഭര്‍ത്താവാണ് യുവതിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.

 ആദ്യ വിവാഹത്തില്‍ മൂന്ന് കുട്ടികളാണ് യുവതിക്കുള്ളത്. ആദ്യ ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞെന്ന വ്യാജരേഖകളുണ്ടാക്കി വീടുവിട്ട യുവതി പുതിയ ഭര്‍ത്താവുമൊത്താണ് യുഎഇയില്‍ തിരിച്ചെത്തിയത്.
ഒരേ സമയം രണ്ട് ഭര്‍ത്താക്കന്മാരുള്ള യുവതിക്ക് ഒരു വര്‍ഷം തടവ്ഇതറിഞ്ഞ ആദ്യ ഭര്‍ത്താവ് കോടതിയെ സമീപിക്കുകയായിരുന്നു.

അതേസമയം ഭാര്യയുമായുള്ള വിവാഹബന്ധം ഉപേക്ഷിക്കാന്‍ ആദ്യ ഭര്‍ത്താവ് സന്നദ്ധനായതായാണ് റിപോര്‍ട്ട്.

SUMMARY: A court in Ajman sentenced an Arab woman to a suspended one year in prison on charges of forging official papers and having two husbands at the same time.

Keywords: Ajman, UAE, Arab Woman, Divorce, Husband, Jail,


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia