അലമാരി വീണ് പരിക്ക്; ഹോട്ടല്‍ 20 മില്യണ്‍ ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യം
Aug 11, 2012, 08:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദാബി: അബൂദാബിയിലെ പഞ്ചനക്ഷത്ര ഹോട്ടലിനെതിരെ യൂറോപ്യന്‍ യുവതി രംഗത്ത്. ഹോട്ടലിലെ താമസത്തിനിടയില്‍ അലമാരി തലയില്‍ വീണ് പരിക്കേറ്റതിനാണ് യുവതി 20 മില്യണ്‍ ദിര്‍ഹം ആവശ്യപ്പെട്ടിരിക്കുന്നത്.
ഹോട്ടലിലെ താമസത്തിനിടയില്‍ മുറിയിലെ അലമാരക്കുള്ളില്‍ വച്ചിരുന്ന വസ്ത്രങ്ങള്‍ എടുക്കുന്നതിനിടയിലാണ് അലമാര മറിഞ്ഞ് യുവതിയുടെ തലയില്‍ വീണത്.
ഹോട്ടല്‍ ഉടമകളുടെ അശ്രദ്ധയാണ് അപകടം വരുത്തിയതെന്ന് ചൂണ്ടിക്കാണിച്ചാണ് യുവതി നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. വ്യാഴാഴ്ച കേസ് പരിഗണിച്ച കോടതി സെപ്റ്റംബര്‍ ആറിന് വീണ്ടും വാദം കേള്‍ക്കും. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ബയാന്‍ എന്ന പത്രമാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.
English Summery
A European woman is demanding Dh20 million damages from a five-star hotel in Abu Dhabi after suffering from a head injury when a wooden shelf in the wardrobe in her room fell on her, a newspaper reported on Friday.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

