സഹോദരന്മാര്‍ക്ക് മുന്‍പില്‍ മുഖാവരണം മാറ്റണമെന്ന് നിര്‍ബന്ധം; യുവതി വിവാഹമോചനം തേടി

 


ADVERTISEMENT

റിയാദ്: (www.kvartha.com 18.05.2016) ഭര്‍തൃസഹോദരന്മാര്‍ക്ക് മുന്‍പില്‍ മുഖാവരണം ധരിക്കേണ്ടെന്ന് പറഞ്ഞ ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം തേടി യുവതി രംഗത്ത്. സദ പത്രമാണ് ഈ റിപോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

സഹോദരന്മാരുടെ ഭാര്യമാര്‍ തനിക്ക് മുന്‍പില്‍ മുഖാവരണം ധരിക്കാറില്ലെന്നും അതിനാല്‍ അവര്‍ക്ക് മുന്‍പില്‍ ഭാര്യയും മുഖാവരണം ധരിക്കേണ്ടെന്നുമാണ് ഭര്‍ത്താവിന്റെ വാദം.

സഹോദരന്മാര്‍ക്ക് മുന്‍പില്‍ മുഖാവരണം മാറ്റണമെന്ന് നിര്‍ബന്ധം; യുവതി വിവാഹമോചനം തേടിഗോത്ര പാരമ്പര്യം തകര്‍ക്കാനാണ് ഭര്‍ത്താവിന്റെ ശ്രമമെന്ന് യുവതി ആരോപിച്ചു. വീട്ടില്‍ ഭര്‍തൃ സഹോദരന്മാര്‍ എത്തുമ്പോഴെല്ലാം ഭര്‍ത്താവുമായി ഇക്കാര്യത്തില്‍ വാദപ്രതിവാദങ്ങള്‍ ഉണ്ടാകാറുണ്ടെന്ന് യുവതി പറയുന്നു.

ഒടുവില്‍ മനം മടുത്താണ് താന്‍ മാതാപിതാക്കളുടെ അടുത്തേയ്ക്ക് മടങ്ങിയതെന്നും അവര്‍ പറയുന്നു. ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം വേണമെന്നും യുവതി ആവശ്യപ്പെട്ടു.

SUMMARY: A Saudi woman asked her husband to divorce her after he told her she must unveil her face in front of his brothers, a newspaper reported on Monday.

Keywords: Saudi Arabia, Divorce, Veil, Riyadh, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia