ഭര്‍ത്താവിന് രണ്ടാം കെട്ട്, വിദേശത്ത് ഹണിമൂണ്‍; ഭാര്യ വീടിന് തീയിട്ടു

 


ADVERTISEMENT

റിയാദ്: (www.kvartha.com 18.05.2016) ഭര്‍ത്താവിന്റെ രണ്ടാം വിവാഹ വാര്‍ത്തയറിഞ്ഞ് ആദ്യ ഭാര്യ അക്രമാസക്തയായി. സ്വന്തം വീടിന് തീയിട്ടുകൊണ്ടാണ് ഇവര്‍ ഭര്‍ത്താവിന്റെ വിവാഹവാര്‍ത്തയോട് പ്രതികരിച്ചത്.

6 കുട്ടികളുടെ മാതാവാണിവര്‍. 10 വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹക്കാര്യം എസ്.എം.എസിലൂടെയാണ് ഭര്‍ത്താവ് ഭാര്യയെ അറിയിച്ചത്.

വിദേശത്തേയ്ക്ക് ഹണിമൂണിന് പോകുമെന്നും എസ്.എം.എസിലുണ്ടായിരുന്നു. അഗ്‌നിബാധയില്‍ കുട്ടികളില്‍ ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് എത്തിയാണ് തീയണച്ചത്. ജസാന്‍ പ്രവിശ്യയിലാണ് സംഭവം. സദാ പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.


ഭര്‍ത്താവിന് രണ്ടാം കെട്ട്, വിദേശത്ത് ഹണിമൂണ്‍; ഭാര്യ വീടിന് തീയിട്ടു

SUMMARY: A Saudi woman reacted violently by setting her own house on fire when she was told by her husband that he married again and travelled abroad for the honeymoon.

Keywords: Saudi Arabia, Husband, Second marriage, Riyadh, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia