എന്തുകൊണ്ടാണ് നിരവധി സൗദി പൗരന്മാര്‍ അവരുടെ വീട്ടുജോലിക്കാരികളെ വിവാഹം ചെയ്യുന്നത്?

 


റിയാദ്: (www.kvartha.com 03.10.2015) വീട്ടുജോലിക്കായി റിത എന്ന സ്ത്രീ വീട്ടിലെത്തിയ ദിവസം അരീജ് ഇന്നും ഓര്‍ക്കുന്നു. വളരെ അനുകമ്പയോടും ബഹുമാനത്തോടെയുമായിരുന്നു അരീജ് റിതയോടെ പെരുമാറിയത്. അമിത ജോലി ഭാരം അവളില്‍ അടിച്ചേല്പിക്കാനും അവള്‍ തയ്യാറായില്ല. ജീവനുതുല്യം താന്‍ സ്‌നേഹിക്കുന്ന ഭര്‍ത്താവിനെ റിത കവരുമെന്നും അവള്‍ കരുതിയില്ല.

റിതയെ അരീജിന്റെ ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. പലപ്പോഴും അദ്ദേഹമത് ഭാര്യയോട് പറയുകയും ചെയ്തു. റിതയുമായി അയാള്‍ എപ്പോഴും അകലം പാലിച്ചു. എന്നാല്‍ നാളുകള്‍ കഴിയുന്തോറും ഇടയ്‌ക്കൊക്കെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ ചില പ്രത്യേകതകള്‍ അവള്‍ ശ്രദ്ധിച്ചു.

ഇതോടെ അരീജ് റിതയെ നാട്ടിലേയ്ക്ക് മടക്കി അയച്ചു. അഞ്ച് മാസത്തിന് ശേഷം റിത സൗദിയില്‍ മടങ്ങിയെത്തി. ഇത്തവണ അരീജിന്റെ ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയായിട്ടായിരുന്നു മടങ്ങിവരവ്. ഈ സംഭവത്തെ മുന്‍ നിര്‍ത്തി അല്‍ റിയാദ് ഡെയ്‌ലി നിരവധി പേരുമായി ചര്‍ച്ച നടത്തി. എന്തുകൊണ്ടാണ് ഭര്‍ത്താക്കന്മാര്‍ വീട്ടുജോലിക്കാരായ യുവതികളില്‍ ആകൃഷ്ടരായി അവരെ വിവാഹം ചെയ്യുന്നത്? ആരെയാണ് കുറ്റപ്പെടുത്തേണ്ടത്? ഭര്‍ത്താവിനെയോ അതോ ഭാര്യയേയോ?

സമീറ അബ്ദുല്ല മൊഹ്‌സിന്‍ എന്ന സൗദി വീട്ടമ്മയ്ക്കും അരീജിന്റെ അതേ അനുഭവമാണുള്ളത്. സമീറയുടെ ഭര്‍ത്താവും വീട്ടുജോലിക്കാരിയുമായി അടുത്തത് വെറും 2 മാസം കൊണ്ടാണ്.

അതേസമയം വീട്ടുജോലിക്കാരായ യുവതികളും സ്ത്രീകളാണെന്ന് മനസിലാക്കാന്‍ ചില വീട്ടമ്മമാര്‍ തയ്യാറാകാത്തതാണ് പ്രശ്‌നത്തിന് കാരണമാകുന്നതെന്നാണ് ബദ്രിയ ഖാലീദ് എന്ന അനുഭവസ്ഥയായ വീട്ടമ്മ പറയുന്നത്.

എന്നാല്‍ ഭര്‍ത്താക്കന്മാരുടെ ഈ വഴിവിട്ട പോക്കിന് കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്‌സിറ്റിയിലെ മുന്‍ പ്രൊഫസറായ ഡോ അബൂബക്കര്‍ ബഖാദിര്‍ നല്‍കുന്ന വിശദീകരണം മറ്റൊന്നാണ്.

ഭര്‍ത്താക്കന്മാര്‍ കൂടുതലായി ശ്രദ്ധയും പരിചരണവും ആഗ്രഹിക്കുന്നവരാണ്. അയാളുടെ വസ്ത്രങ്ങള്‍ ഭാര്യ കഴുകിക്കൊടുക്കണമെന്നും അയാള്‍ക്കിഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ അവള്‍ തയ്യാറാക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. ഇതില്‍ ഭാര്യമാര്‍ പരാജയപ്പെടുമ്പോഴാണ് ഇതെല്ലാം ചെയ്യുന്ന ജോലിക്കാരിയിലേയ്ക്ക് ഇവരുടെ ശ്രദ്ധ തിരിയുന്നത്.

സ്വന്തം അഴക് പ്രദര്‍ശിപ്പിച്ച് ജോലിക്കാരികള്‍ വീട്ടുടമയെ പാട്ടിലാക്കുന്നതോടെ അത് വിവാഹത്തില്‍ എത്തുകയാണെന്നും ഇദ്ദേഹം പറയുന്നു.

എന്തുകൊണ്ടാണ് നിരവധി സൗദി പൗരന്മാര്‍ അവരുടെ വീട്ടുജോലിക്കാരികളെ വിവാഹം ചെയ്യുന്നത്?


SUMMARY: AREEJ still remembers the day when her maid Rita came to her house for the first time. Areej was very nice to her, treated her respectfully and never gave her more work than what she could handle.

Keywords: Saudi Arabia, House Maids, Second marriage,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia