ഈ കള്ളന്‍ മാന്ത്രികനോ ഹിപ്‌നോട്ടിസ്‌റ്റോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാം

 


അഫ്‌ലാജ്(സൗദി അറേബ്യ): (www.kvartha.com 22/01/2015) ബേക്കറിയില്‍ കയറി സാധനങ്ങള്‍ വാങ്ങിയ ശേഷം ജോലിക്കാരനെ പറ്റിച്ച് കടന്നുകളഞ്ഞ സൗദി യുവാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍. സാധനങ്ങള്‍ എടുത്ത ശേഷം 500 സൗദി റിയാല്‍ യുവാവ് ജോലിക്കാരന് നല്‍കി. ജോലിക്കാരന്‍ ബാക്കി നല്‍കാന്‍ നോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിനിടയില്‍ യുവാവ് മറ്റൊരു സാധനത്തിന്റെ വില ചോദിക്കുകയും ആ സമയം 500 റിയാല്‍ എടുത്ത് സ്വന്തം പോക്കറ്റില്‍ നിക്ഷേപിച്ചു.

ഈ കള്ളന്‍ മാന്ത്രികനോ ഹിപ്‌നോട്ടിസ്‌റ്റോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കാം
ഇതറിയാതെ ജോലിക്കാരന്‍ യുവാവിന് ബാക്കി പണം നല്‍കി. പിന്നീട് അല്പസമയം കൂടി കടയ്ക്കുള്ളില്‍ ചിലവഴിച്ച യുവാവ് സുഹൃത്തിനൊപ്പം മടങ്ങുകയും ചെയ്തു. യുവാവ് കടന്നുകളഞ്ഞതിന് ശേഷമാണ് ജോലിക്കാരന് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്.

മുഖത്തിന് നേര്‍ക്ക് യുവാവ് 500 റിയാലിന്റെ നോട്ട് നീട്ടിയപ്പോള്‍ തന്നെ തന്റെ ശ്രദ്ധ നഷ്ടമായതായി ജോലിക്കാരന്‍ പറയുന്നു. ഇയാളുടെ വാദം ശരിവെക്കുന്നതാണ് സിസിടിവിയിലെ ദൃശ്യങ്ങള്‍.


SUMMARY: A Saudi man with his friend went into a sweets shop in the Gulf kingdom and gave the worker SR500 note after picking couple of items. Once the worker began counting the change for him, the man picked the SR500 note and put it back into his pocket.

Keywords: Saudi Arabia, Man, Robbed, Shop, Magician.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia