Road Accident | സഊദിയില്‍ ശക്തമായ പൊടിക്കാറ്റില്‍ 13 വാഹനങ്ങള്‍ കൂട്ടിയിടിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം; 19 പേര്‍ക്ക് പരുക്ക്
ഒന്നിന് പുറകെ ഒന്നായി 13 വാഹനങ്ങള്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു.
വലിയതോതിലുള്ള അപകടമാണുണ്ടായതെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന.
റിയാദ്: (KVARTHA) ദക്ഷിണ സഊദിയില്‍ (South Saudi) ശക്തമായ പൊടിക്കാറ്റിനെ (Strong Dust Storm) തുടര്‍ന്നുണ്ടായ വന്‍ വാഹനാപകടത്തില്‍ (Road Accident) യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കാറുകളും ട്രകുകളും ഉള്‍പെടെ 13 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ (Collided) അപകടത്തില്‍ നാല് പേര്‍ മരിച്ചു. 19 പേര്‍ക്ക് പരുക്കേറ്റു. ബിഷ-അല്‍റെയിന്‍ റോഡില്‍ (Bisha-Al Ain Road) വെള്ളിയാഴ്ചയാണ് അപകടം നടന്നത്.
നാല് പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. പരുക്കേറ്റവരെ റെഡ് ക്രസന്റ് ആംബുലന്‍സുകളില്‍ ഉടനെ തന്നെ അല്‍റെയിന്‍ ജെനറല്‍ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലെത്തിച്ചു. മിക്കവര്‍ക്കും സാരമായി പരുക്കേറ്റു. അതേസമയം നിസാരമായി പരുക്കേറ്റ എട്ട് പേരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.
ഒടിവുകള്‍, ആന്തരിക രക്തസ്രാവവും വരെയുള്ള കേസുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ചിലരെ കിങ് സഊദ് മെഡികല്‍ സിറ്റിയിലേക്കും അല്‍ഖുവയ്യ ജെനറല്‍ ആശുപത്രിയിലേക്കും മാറ്റി. മരിച്ചവരെയും പരിക്കേറ്റവരെയും സംബന്ധിച്ച വിവരങ്ങളൊന്നും അറിവായിട്ടില്ല. ഏത് രാജ്യക്കാരാണെന്നും വ്യക്തമല്ല.
വലിയതോതിലുള്ള അപകടമാണുണ്ടായതെന്ന് റോഡ് സുരക്ഷയ്ക്കുള്ള പ്രത്യേക സേന പറഞ്ഞു. പൊടിക്കാറ്റ് വീശിയതിനെത്തുടര്‍ന്ന് കാഴ്ച പരിമിതപ്പെട്ടതാണ് അപകട കാരണം. ഒന്നിന് പുറകെ ഒന്നായി 13 വാഹനങ്ങള്‍ വന്ന് കൂട്ടിയിടിക്കുകയായിരുന്നു. ഇത്രയും വാഹനങ്ങള്‍ ഒരുമിച്ച് കൂട്ടിയിടിച്ച അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
— علي الحمداوي (@alisaifeldin1) July 26, 2024