Warning | നടപ്പാതയില്‍ സൈകിളും സ്കൂടറും ഓടിച്ചാല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും; മുന്നറിയിപ്പുമായി അബൂദബി പൊലീസ്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com) നടപ്പാതയില്‍ സൈകിളും സ്കൂടറും ഓടിച്ചാല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. കാല്‍നടയാത്രികര്‍ക്ക് നടക്കാനും ജോഗിങിനുമായി നിഷ്കര്‍ഷിച്ച പാതയിലൂടെ സൈകിള്‍, ഇലക്ട്രിക് സ്കൂടര്‍ യാത്രികള്‍ സഞ്ചരിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
കാല്‍നടയാത്രികരുടെ സുരക്ഷയെ ബാധിക്കുംവിധം അലക്ഷ്യമായും മാന്യതയില്ലാതെയും ഇലക്ട്രിക് സ്കൂടറുകളും സൈകിളുകളും ഓടിക്കുന്നുവെന്നാണ് കാല്‍നടയാത്രികരുടെ പരാതി. സൈകിളുകള്‍ ഓടിക്കുന്നവര്‍ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ചിരിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. സര്‍വീസ് റോഡുകളിലും സൈക്ലിങ് ട്രാകുകളിലും മാത്രമേ സൈക്കിളുകള്‍ ഓടിക്കാവൂ. ജനങ്ങളെ ഇടിക്കാതിരിക്കാന്‍ സൈക്കിളോടിക്കുന്നവര്‍ ശ്രദ്ധിക്കണം. തിരക്കേറിയ ഇടങ്ങളില്‍ സൈക്കിള്‍ ഓടിക്കരുതെന്നും പൊലീസ് പറഞ്ഞു.
നിയമം ലംഘിക്കുന്ന സൈകിള്‍, ഇലക്ട്രിക് സ്കൂടര്‍ റൈഡര്‍മാര്‍ക്ക് 200 മുതല്‍ 500 ദിര്‍ഹം വരെ പിഴ ചുമത്തും. സീബ്രലൈനുകളിലൂടെ കാല്‍നടയാത്രികര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ അവസരം നല്‍കാത്ത ഡ്രൈവര്‍മാര്‍ക്കെതിരെയും 500 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമേ ആറു ബ്ലാക് പോയന്റുകളും ലൈസന്‍സില്‍ ചുമത്തും. അബൂദബിയിലെ നിരവധി ക്രോസിങ്ങുകളില്‍ ഡ്രൈവര്‍മാരുടെ നിയമലംഘനം കണ്ടെത്താന്‍ നിര്മിതബുദ്ധിയോടുകൂടിയ റഡാറുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും പൊലീസ് മുന്നറിയിപ്പ് നല്കി.
Keywords: Abu Dhabi, News, Gulf, World, Police, Fine,Complaint, Up to Dh500 fine: Police in UAE warn residents against riding bicycles, e-scooters in areas designated for pedestrians.


