ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്; ലോകത്തിന് മാതൃകയാകാനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദുബൈ: (www.kvartha.com 21.01.2020) ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. ദുബൈ കിരീടാവകാശിയും ദുബൈ എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ആണ് ഇക്കാര്യം അറിയിച്ചത്. ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം 16 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്.

ജനുവരി ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ പദ്ധതി നടപ്പാക്കും. ശരാശരി വര്‍ധനവ് പത്തു ശതമാനമാണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ കാര്യത്തില്‍ ദുബൈയെ ലോകത്തിന് മാതൃകയാക്കാനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് നടപടി. മാത്രമല്ല ശമ്പള വര്‍ധവിലൂടെ ജീവനക്കാരുടെ ക്ഷേമവും ലക്ഷ്യമിടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവും സാങ്കേതിക പരിശീലനവും നല്‍കും. ഇതിനായി കരിയര്‍-ഗ്രേഡ് പ്ലേസ്മന്റെ് കമ്മിറ്റിക്കും അംഗീകാരം നല്‍കി.

ദുബൈയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ധനവ്; ലോകത്തിന് മാതൃകയാകാനും ജീവനക്കാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Dubai, News, Gulf, World, Salary, Increased, Government-employees, Up to 16 per cent pay hike for Dubai government workers
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script