Mother Arrested | യുഎഇയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

 


ADVERTISEMENT

ശാര്‍ജ: (www.kvartha.com) രണ്ട് മാസം പ്രായമായ ആണ്‍കുഞ്ഞിനെ സന്നദ്ധ സംഘടനയുടെ കാര്യാലയത്തില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. സിഐഡി സംഘം എത്തി കുട്ടിയെ മെഡികല്‍ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു.
Aster_MIMS

സെക്യൂരിറ്റി ഗാര്‍ഡ് ഇല്ലാത്ത സമയത്ത് ഇവിടേക്ക് ഒരു അറബ് സ്ത്രീ കടന്നുവന്നതായും ഒരു ഓഫീസിന്റെ പ്രവേശന കവാടത്തിന് സമീപം കുട്ടിയെ ഉപേക്ഷിച്ച് കടന്നതായും നിരീക്ഷണ ക്യാമറ പരിശോധിച്ചതിലൂടെ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്റെ അമ്മയെ വളരെ വേഗം കണ്ടെത്താനായതായും പൊലീസ് പറഞ്ഞു.

Mother Arrested | യുഎഇയില്‍ 2 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മാതാവ് അറസ്റ്റില്‍

അറബ് സ്ത്രീയെ അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് അവിഹിത ബന്ധത്തില്‍ ഉണ്ടായതാണെന്നും അതിനാലാണ് ഒഴിവാക്കാന്‍ ശ്രമിച്ചതെന്നും അവര്‍ പൊലീസിനോട് വെളിപ്പെടുത്തിയതായി റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു.

Keywords: UAE, Sharjah, News, Gulf, World, Arrest, Arrested, Crime, Police, Mother, Baby, UAE: Woman arrested after abandoning baby.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia