SWISS-TOWER 24/07/2023

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പരസ്യമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എമിറേറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ജയില്‍ ശിക്ഷ

 


ADVERTISEMENT

ദുബൈ: (www.kvartha.com 07.12.2015) പോലീസുകാരെ പരസ്യമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജയില്‍ ശിക്ഷ. 6 മാസമാണ് ശിക്ഷ. അസമയത്ത്, സംശയകരമായ സാഹചര്യത്തില്‍ എടിഎമ്മിന് പുറത്ത് നിന്ന് വിദ്യാര്‍ത്ഥികളെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ തുടക്കം.

പോലീസുകാരുടെ ചോദ്യത്തോട് നിഷേധാത്മക നിലപാട് സ്വീകരിക്കുകയും അറസ്റ്റിന് മുതിര്‍ന്നപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അതിനെ പ്രതിരോധിക്കുകയും ചെയ്തു. മാത്രമല്ല, പോലീസുകാരെ പരസ്യമായി മര്‍ദ്ദിക്കുകയും പോലീസ് സ്‌റ്റേഷന് തീയിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു വിദ്യാര്‍ത്ഥികള്‍.

വിചാരണയില്‍ പ്രതികള്‍ ഇരുവരും കോടതിയില്‍ ഹാജരായിരുന്നില്ല. പ്രതികളില്‍ ഒരാള്‍ നേരത്തേ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കേസിലും പ്രതിയാണ്.

അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ പരസ്യമായി മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത എമിറേറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ജയില്‍ ശിക്ഷ


SUMMARY: Dubai: Two students were sentenced to six months in jail for cursing and threatening six policemen who tried to arrest them after becoming suspicious of them standing beside an ATM machine.

Keywords: Students, Policeman, Cursing,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia