സംയുക്ത വിസ സംവിധാനത്തിന് ഒരുങ്ങി യുഎഇയും സൗദിയും; പുതിയ സംവിധാനം ഉടന്‍ പ്രാബല്യത്തില്‍
Nov 2, 2019, 16:05 IST
ADVERTISEMENT
അബുദാബി: (www.kvartha.com 02.11.2019) സംയുക്ത വിസ സംവിധാനത്തിന് ഒരുങ്ങി യുഎഇയും സൗദിയും. പുതിയ സംവിധാനം വരുന്നതോടെ ഇരു രാജ്യങ്ങളിലേക്കും പ്രവേശനം സാധ്യമാകും. യുഎഇ ധനകാര്യ മന്ത്രി സുല്‍ത്താന്‍ ബിന്‍ സഈദ് അല്‍ മന്‍സൂരിയാണ് ഇക്കാര്യം അറിയിച്ചത്. ഇത്തരം സംയുക്ത വിസ സൗകര്യം 2020ല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് അല്‍ അറബിയ പത്രത്തിന്റെ റിപ്പോര്‍ട്ട്. യുഎഇയും സൗദിയും സംയുക്ത വിസ സംവിധാനത്തിനായുള്ള ചര്‍ച്ചകള്‍ നടത്തിവരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
യുഎഇയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയിലേക്കും സൗദിയിലേക്ക് വരുന്നവര്‍ക്ക് യുഎഇയിലേക്കും പ്രവേശിക്കാവുന്ന വിസ സംവിധാനമാണ് ഇരു രാജ്യങ്ങളും തയ്യാറാക്കുന്നത്. സംയുക്ത സന്ദര്‍ശക വിസ പ്രാബല്യത്തിലായാല്‍ ഇരു രാജ്യങ്ങളിലെയും വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നും രണ്ട് രാജ്യങ്ങളിലെയും കമ്പനികള്‍ക്കും വലിയ അവസരങ്ങളുണ്ടാകുമെന്നുമാണ് പ്രതീക്ഷ. സംയുക്ത സന്ദര്‍ശക വിസ പ്രാബല്യത്തിലായാല്‍ വിനോദ സഞ്ചാര മേഖലയ്ക്ക് വലിയ നേട്ടമാകുമെന്നുമാണ് ഇരു രാജ്യങ്ങളും പ്രതീക്ഷിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Abu Dhabi, News, Gulf, World, Visa, Report, UAE, Saudi Arabia said to launch joint tourist visa

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.