Astronaut Felicitated | ബഹിരാകാശ യാത്രികന്റെ വീട്ടില്‍ നേരിട്ടെത്തി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സാഇദ് ആല്‍ നഹ്യാന്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഖാസിം ഉടുമ്പുന്തല
അബൂദബി: (www.kvartha.com) യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ബഹിരാകാശ യാത്രികനായ സുല്‍ത്വാന്‍ സെയ്ഫ് അല്‍ നിയാദിയുടെ വീട് സന്ദര്‍ശിച്ചു. അല്‍ ഐനിലെ ഉമ്മു ഗാഫയിലെ വീട്ടിലാണ് അദ്ദേഹം എത്തിയത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐ എസ് എസ്) ദൗത്യത്തിനായി തയ്യാറെടുക്കുന്ന സുല്‍ത്വാന്‍ സെയ്ഫ് അല്‍ നിയാദിയുമായും കുടുംബാഗങ്ങളുമായും അദ്ദേഹം സൗഹൃദസംഭാഷണം നടത്തി. ഉദാത്തമായ നേട്ടങ്ങള്‍കൊണ്ട് രാജ്യത്തെ അലങ്കരിക്കുന്ന യുഎഇ ജനതയിലുള്ള അഭിമാനം അദ്ദേഹം അറിയിച്ചു.
ആറുമാസം നീണ്ടുനില്‍ക്കുന്ന ബഹിരാകാശ പര്യവേക്ഷണം നടത്തുന്ന ആദ്യ അറബ് പൗരനാണ് സുല്‍ത്വാന്‍ സെയ്ഫ് അല്‍ നിയാദി. ആധുനികശാസ്ത്രം, നിര്‍മിത ബുദ്ധി, നൂതന സാങ്കേതികവിദ്യ തുടങ്ങിയ വിവിധ മേഖലകളില്‍ യുഎഇയുടെ മുന്‍നിര സ്ഥാനം നിലനിര്‍ത്തുന്നത് തുടരുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.
രാജ്യത്തിന്റെ നേട്ടങ്ങള്‍ വര്‍ധിപ്പിക്കാന്‍ സംഭാവന ചെയ്യുന്നതില്‍ സുല്‍ത്വാന്‍ സെയ്ഫ് അല്‍ നിയാദി കാണിച്ച നിശ്ചയദാര്‍ഢ്യത്തെ അദ്ദേഹം മുക്തകണ്ഠം അഭിനന്ദിച്ചു. കൂടാതെ യുഎഇയുടെ ചരിത്രത്തില്‍ പുതിയ വിജയഗാഥ രേഖപ്പെടുത്താനുള്ള അല്‍ നിയാദിയുടെ കഴിവിലും ഇഛാശക്തിയിലും പൂര്‍ണവിശ്വാസവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബഹിരാകാശ യാത്രയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ അന്വേഷിച്ച് തന്റെ വസതിയിലെത്തിയ യുഎഇ പ്രസിഡന്റിന് നന്ദി പറഞ്ഞതോടൊപ്പം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തില്‍ അതിയായ അഭിമാനവും സന്തോഷവുമുണ്ടെന്ന് അല്‍ നിയാദി പറഞ്ഞു.
യുഎഇയെ പ്രതിനിധാനം ചെയ്തു യാത്രക്കൊരുങ്ങുന്ന തന്റെകഴിവിലുള്ള നേതൃത്വത്തിന്റെ ആത്മവിശ്വാസത്തിന് അല്‍ നിയാദി നന്ദിയറിക്കുകയും ഐ എസ് എസ് ദൗത്യത്തിനായിയുള്ള തയ്യാറെടുപ്പുകളെല്ലാം ഇതിനകം പൂര്‍ത്തിയായതായും വിശദീകരിച്ചു. ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി മന്ത്രിയുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സാഇദ് ആല്‍ നഹ്യാന്‍, പ്രസിഡന്‍ഷ്യല്‍ കോടതി ഉപദേഷ്ടാവ് ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് ബിന്‍ തഹ്നൂന്‍ ആല്‍ നഹ്യാന്‍ എന്നിവര്‍ പ്രസിഡന്റിനെ അനുഗമിച്ചു.
ഈ വാർത്ത കൂടി വായിക്കൂ:
യുക്രൈന്‍ യുദ്ധം: ഇന്‍ഡ്യയില്‍ തിരിച്ചെത്തിയ മെഡികല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസം; പഠനം തുടരാനുള്ള ബദല്‍ നിര്‍ദേശം ദേശീയ മെഡികല്‍ കമിഷന്‍ അംഗീകരിച്ചു
Keywords: Reported by Qasim Moh'd Udumbunthala, Abu Dhabi, News, Gulf, World, House, Visit, UAE, President, UAE President Visits Astronaut Sultan Al Neyadi.


