● സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹം.
● സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹം.
● ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിര്‍ഹം.
● ഡീസലിന് 2.6 ദിര്‍ഹം.
● തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും.
അബുദാബി: (KVARTHA) യുഎഇയില്‍ (UAE) ഒക്ടോബര്‍ മാസത്തിലേക്കുള്ള ഇന്ധനവില പ്രഖ്യാപിച്ചു. പെട്രോള്‍, ഡീസല്‍ വില (Petrol, Diesel prices) കുറയും. പുതുക്കിയ നിരക്കുകള്‍ തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. യുഎഇ ഇന്ധനവില നിര്‍ണയ സമിതിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.66 ദിര്‍ഹം ആണ് പുതിയ വില. സെപ്തംബര്‍ മാസത്തില്‍ ഇത് ലിറ്ററിന് 2.90 ദിര്‍ഹം ആയിരുന്നു. സ്‌പെഷ്യല്‍ 95 പെട്രോള്‍ ലിറ്ററിന് 2.54 ദിര്‍ഹം ആണ് ഒക്ടോബര്‍ മാസത്തിലെ നിരക്ക്. സെപ്തംബര്‍ മാസത്തില്‍ ഇത് 2.78 ദിര്‍ഹം ആയിരുന്നു. ഇ-പ്ലസ് 91 പെട്രോളിന് 2.47 ദിര്‍ഹം ആണ് പുതിയ നിരക്ക്. 2.71 ദിര്‍ഹം ആയിരുന്നു സെപ്തംബര്‍ മാസത്തില്‍. ഡീസലിനും വില കുറയും. 2.6 ദിര്‍ഹം ആണ് പുതിയ നിരക്ക്. നിലവില്‍ ഇത് 2.78 ദിര്‍ഹം ആണ്.
ഈ വില കുറവ് യുഎഇയില്‍ താമസിക്കുന്ന പ്രവാസികള്‍ക്ക് വലിയ ആശ്വാസമായിരിക്കും. പ്രത്യേകിച്ചും ഉയര്‍ന്ന ഇന്ധനവില കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക്. ഇത് അവരുടെ മാസത്തെ ബജറ്റില്‍ ഗണ്യമായ കുറവ് വരുത്തും.
#UAE #FuelPrices #Petrol #Diesel #Dubai #AbuDhabi #UAEnews #Expats #GoodNews