SWISS-TOWER 24/07/2023

ലബനന്‍ വിടാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

 


ADVERTISEMENT

ലബനന്‍ വിടാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം
  ബെയ്‌റൂട്ട്: ലബനനില്‍ നിന്നും അടിയന്തിരമായി മടങ്ങാന്‍ യുഎഇ പൗരന്മാര്‍ക്ക് അധികൃതരുടെ നിര്‍ദ്ദേശം. ലബനനില്‍ യുഎഇ പൗരന്മാര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന ആശങ്കയാണ്‌ ഇത്തരമൊരു നീക്കത്തിനുപിന്നില്‍.

യാതൊരു കാരണവശാലും യുഎഇ പൗരന്മാര്‍ ലബനന്‍ സന്ദര്‍ശിക്കരുതെന്നും വിദേശകാര്യ മന്ത്രി ജുമാ മുബാറക് അല്‍ ജെനൈബി മുന്നറിയിപ്പ് നല്‍കി. ലബനനില്‍ യുഎഇ പൗരന്മാര്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന്‌ വ്യക്തമാക്കുന്ന റിപോര്‍ട്ടുകള്‍ ബെയ്‌റൂട്ടിലെ യുഎഇ എംബസിക്ക് ലബിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ അധികൃതരുടെ മുന്നറിയിപ്പ്.

ലബനനില്‍ നിന്നും മടങ്ങാന്‍ ഏതെങ്കിലും വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍: അഭിമുഖീകരിക്കുന്ന പൗരന്മാര്‍ ബെയ്‌റൂട്ടിലുള്ള യുഎഇ എംബസിയുമായി ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

English Summery
Undersecretary of the Foreign Ministry Juma Mubarak Al Jenaibi has called nationals of the UAE leave Lebanon immediately and warned against visiting Lebanon currently.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia