Rain | യുഎഇയില്‍ മഴ: വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്
ADVERTISEMENT
അബൂദബി: (www.kvartha.com) യുഎഇയുടെ വിവിധ പ്രദേശങ്ങളില്‍ ശനിയാഴ്ച വീണ്ടും മഴ ലഭിച്ചതോടെ വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. റോഡുകളിലെ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകളില്‍ ഓരോ സമയവും മാറിമാറി വരുന്ന വേഗപരിധികള്‍ ശ്രദ്ധിക്കണമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
അതേസമയം ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് യുഎഇയിലെ കിഴക്കന്‍ എമിറേറ്റുകളിലും തെക്കന്‍ പ്രദേശങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. ഫുജൈറയിലും റാസല്‍ഖൈമയിലും പല സ്ഥലങ്ങളില്‍ വെള്ളം കയറുകയും അത് നാശനഷ്ടങ്ങള്‍ക്ക് കാരണമാവുകയും ചെയ്തതായും റിപോര്‍ടുകള്‍ വ്യക്തമാക്കിയിരുന്നു.
Keywords: Abu Dhabi, News, Gulf, World, Train, Vehicles, UAE: Motorists asked to exercise caution, adhere to changing speed limits amid rain.

