SWISS-TOWER 24/07/2023

യുഎഇ രക്തസാക്ഷികളുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം

 


ADVERTISEMENT

അബൂദാബി: (www.kvartha.com 10.09.2015) രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത രക്തസാക്ഷികളുടെ കുട്ടികളെ സ്‌കൂള്‍ ഫീസില്‍ നിന്നും ഒഴിവാക്കി. എമിറേറ്റ്‌സ് നാഷണല്‍ സ്‌കൂള്‍ ആണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഗ്രാജ്വേഷന്‍ വരെ കുട്ടികളില്‍ നിന്നും ഫീസ് ഈടാക്കേണ്ടതില്ലെന്നാണ് തീരുമാനം.

ഉപ പ്രധാനമന്ത്രിയും രാഷ്ട്രകാര്യ മന്ത്രിയുമായ ശെയ്ഖ് മന്‍സൂര്‍ ബിന്‍ സെയ്ദ് അല്‍ നഹ്യാന്റെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം.

രക്തസാക്ഷികളുടെ കുട്ടികള്‍ക്ക് വിദ്യാഭ്യസ പിന്തുണ നല്‍കുക എന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിലെന്ന് എമിറേറ്റ് നാഷണല്‍ സ്‌കൂള്‍സ് സെക്രട്ടറി ജനറല്‍ അഹമ്മദ് മുഹമ്മദ് അല്‍ ഹുമൈറി വ്യക്തമാക്കി.

യുഎഇ രക്തസാക്ഷികളുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം


SUMMARY: The board of directors of Emirates National School has decided to exempt the children of UAE's martyrs from tuition fees for the current academic year and the coming years until graduation.

Keywords: Emirates National School, Martyrs, Children, School fees,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia