യുഎഇയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തേന്‍ വില്‍പന; യുവാവ് അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അബൂദബി: (www.kvartha.com 12.10.2021) യുഎഇയിലെ ഫുജൈറയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും ലൈസന്‍സില്ലാതെ തേന്‍ വില്‍പന നടത്തിയ അറബ് യുവാവ് അറസ്റ്റില്‍. തെരവുകളിലും പൊതുസ്ഥലങ്ങളിലും യുവാവ് തേന്‍ വില്‍പന നടത്തുന്ന വിവരം ഓപറേഷന്‍സ് റൂമില്‍ ലഭിച്ചതോടെയാണ് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. 
Aster mims 04/11/2022

ഔട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റതെന്നാണ് വിവരം. ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സമ്മതിച്ചു. വിസ പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വരികയായിരുന്നെന്നും അതിനാലാണ് ലൈസന്‍സ് നേടാന്‍ സാധിക്കാതിരുന്നതെന്നും അറബ് യുവാവ് പറഞ്ഞു. 

യുഎഇയില്‍ ട്രാഫിക് സിഗ്നലുകളിലും പൊതുസ്ഥലങ്ങളിലും തേന്‍ വില്‍പന; യുവാവ് അറസ്റ്റില്‍

ആളുകളോട് ഭിക്ഷ യാചിച്ചിട്ടില്ലെന്നും തേന്‍ വില്‍പന നടത്തുക മാത്രമാണ് ചെയ്തതെന്നും ഇയാള്‍ പറഞ്ഞു. കിലോയ്ക്ക് 20ദിര്‍ഹം വിലവരുന്ന തേന്‍ വാങ്ങി കിലോയ്ക്ക് 50 ദിര്‍ഹത്തിനാണ് വില്‍പന നടത്തിയിരുന്നതെന്നും ഇയാള്‍ വ്യക്തമാക്കി. കേസില്‍ വിധി പറയുന്നത് ഫുജൈറ കോടതി നീട്ടി വച്ചു. യുവാവിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥരുടെ കൂടി വാദം കേട്ട ശേഷം കോടതി വിധി പ്രഖ്യാപിക്കും.

Keywords:  Abu Dhabi, News, Gulf, World, Arrest, Arrested, Police, Court, UAE: Man on trial for selling honey illegally
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia