മുഹറം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു

 


ദുബൈ: ഹിജറ വര്‍ഷാരംഭം പ്രമാണിച്ച് യു.എ.ഇയില്‍ അവധിദിനങ്ങള്‍ പ്രഖ്യാപിച്ചു. സ്വകാര്യപൊതുമേഖല സ്ഥാപനങ്ങള്‍ക്ക് പ്രത്യേകമായാണ് അവധി പ്രഖ്യാപനം. പൊതുമേഖല സ്ഥാപനങ്ങളില്‍ ഹിജറ വര്‍ഷാരംഭ ദിനമായ നവംബര്‍ 3 അവധിദിനമായി പ്രഖ്യാപിച്ചുകൊണ്ട് വിദ്യാഭ്യാസമാനവ വിഭവശേഷി വകുപ്പ് മന്ത്രി ഡോ ഹുമൈദ് അല്‍ ഖാതമി ഉത്തരവ് പുറപ്പെടുവിച്ചു.

അതേസമയം യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നവംബര്‍ 2, ശനിയാഴ്ചയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് യുഎഇ തൊഴില്‍ മന്ത്രി സഖര്‍ ഘോബാഷ് സര്‍ക്കുലര്‍ ഇറക്കി.

നവംബര്‍ നാല് മുതല്‍ പ്രവൃത്തിദിവസമായിരിക്കും. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡന്റുമായ ഹിസ് ഹൈനസ് ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മഖ്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുഹറം അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു SUMMARY: The UAE Cabinet has announced the Al Hijri New Year holiday for the private and public sectors will be on Sunday November 3. Work will resume on Monday November 4.

Keywords: Gulf news, UAE, Islamic new year, Al Hijri, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia