ദീപാവലി, ക്രിസ്മസ്: യുഎഇ എയര്‍ലൈനുകള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു

 


ദുബൈ: (www.kvartha.com 31.10.2015) ദീപാവലി, ക്രിസ്മസ് സീസണുകളില്‍ വമ്പിച്ച നിരക്കിളവുമായി യുഎഇ എയര്‍ലൈനുകള്‍. നവംബര്‍ 11നാണ് ദീപാവലി. ഈ സമയത്ത് നിരവധി പ്രവാസികള്‍ നാട്ടിലേയ്ക്ക് മടങ്ങാറുണ്ട്. കൂടാതെ ക്രിസ്മസിനോടനുബന്ധിച്ച് യുഎഇയിലെ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച അവധി നല്‍കുന്നതും ഈ സീസണുകളില്‍ തിരക്കുകള്‍ വര്‍ദ്ധിപ്പിക്കാറുണ്ട്.

പ്രവാസികള്‍ക്കായി എമിറേറ്റ്‌സ്, ഫ്‌ലൈദുബൈ, ഇത്തിഹാദ് തുടങ്ങിയ വിമാനകമ്പനികളാണ് നിരക്കിളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

നോര്‍ത്ത്, സൗത്ത് അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ, പസഫിക് തുടങ്ങിയ രാജ്യങ്ങളിലേയ്ക്കുള്ള സര്‍വീസുകളിലാണ് നിരക്കിളവ്.

ഈ ഓഫറുകള്‍ ലഭിക്കാന്‍ നവംബര്‍ 9നകം ബുക്ക് ചെയ്യണം. ജനുവരി 31 വരെയാണ് നിരക്കിളവ്.

ദീപാവലി, ക്രിസ്മസ്: യുഎഇ എയര്‍ലൈനുകള്‍ നിരക്കുകള്‍ കുത്തനെ കുറച്ചു


SUMMARY: UAE residents can now take advantage of reduced airfares in the coming months, which mark the two important festivals of Diwali and Christmas.

Keywords: UAE, Airlines, Fly Dubai, Etihad, Emirates,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia