അഭയാര്‍ത്ഥികളെ അറബ് രാഷ്ട്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ? ഇതാ യുഎഇ നല്‍കുന്ന മറുപടി

 


വാഷിംഗ്ടണ്‍: (www.kvartha.com 12.09.2015) സിറിയന്‍ അഭയാര്‍ത്ഥികള്‍ ആഗോള ദുരന്തമാണെന്ന് യുഎഇ. സിറിയന്‍ അഭയാര്‍ത്ഥികളോട് അറബ് രാഷ്ട്രങ്ങള്‍ മുഖം തിരിക്കുകയാണെന്ന ന്യൂയോര്‍ക്ക് ടൈംസിന്റെ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു വാഷിംടണിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഉത്വയ്ബ.

സിറിയന്‍ അഭയാര്‍ത്ഥികള്‍ ആഗോള ദുരന്തമാണെന്നും ഇതിന് ആഗോള പ്രതികരണമാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. യൂറോപ്പ് രാഷ്ട്രങ്ങള്‍ക്ക് പുറമേ മിഡില്‍ ഈസ്റ്റിലെ രാജ്യങ്ങളും അഭയാര്‍ത്ഥികളുടെ അവസ്ഥ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതില്‍ യുഎഇ വഹിക്കുന്ന പങ്ക് സ്തുത്യര്‍ഹമാണെന്നും ഉത്വയ്ബ പറഞ്ഞു.

സിറിയന്‍ പ്രതിസന്ധിയുടെ ആരംഭഘട്ടത്തില്‍ യുഎഇ ഒരു ലക്ഷം സിറിയക്കാര്‍ക്ക് അഭയം നല്‍കിയിരുന്നു. രാജ്യത്ത് ആകെയുള്ള 140,000 സിറിയക്കാരെ കൂടാതെയാണിത്. ഇതുകൂടാതെ 2011ല്‍ 530 മില്യണ്‍ ഡോളറിന്റെ സഹായങ്ങള്‍ യുഎഇ നേരിട്ട് നല്‍കിയിരുന്നു. സിറിയ റിക്കവറി ട്രസ്റ്റ് ഫണ്ട് മുഖേനയായിരുന്നു ഇത്.

അഭയാര്‍ത്ഥികള്‍ക്കായി 100 മില്യണ്‍ ഡോളറിന്റെ സഹായം നല്‍കുന്നതിന്റെ ഭാഗമായി ജനുവരി വരെ 44 മില്യണ്‍ ഡോളറിന്റെ സഹായം വിതരണം ചെയ്തു.

കൂടാതെ ജോര്‍ദ്ദാനില്‍ പ്രവര്‍ത്തിക്കുന്ന റജീബ് അല്‍ ഫൂദ് അഭയാര്‍ത്ഥി ക്യാമ്പിനുള്ള സാമ്പത്തീക സഹായം നല്‍കുന്നത് യുഎഇയാണ്. ഇവിടെ നാലായിരത്തോളം അഭയാര്‍ത്ഥികള്‍ വസിക്കുന്നുണ്ട്. മാത്രമല്ല, ലബനന്‍, ജോര്‍ദ്ദാന്‍, ഇറാഖ്, തുര്‍ക്കി എന്നിവിടങ്ങളിലുള്ള അഭയാര്‍ത്ഥി ക്യാമ്പുകളിലേയ്ക്ക് ഇതുവരെ 72 മില്യണ്‍ ഡോളര്‍ നല്‍കിയിട്ടുണ്ടെന്നും ഉത്വയ്ബ വ്യക്തമാക്കി.

അഭയാര്‍ത്ഥികളെ അറബ് രാഷ്ട്രങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുണ്ടോ? ഇതാ യുഎഇ നല്‍കുന്ന മറുപടി


SUMMARY: The UAE is taking action towards peace and stability in Syria, including through its support for the Global Coalition Against Daesh and its role as a co-leader for the Coalition Working Groups on Stabilisation and Strategic Communications, he said, adding that the UAE's per capita commitment to the Syrian crisis exceeds virtually every other country's participation.

Keywords: UAE, Syrian Refugees, Camp, Aid,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia