ദേശീയ ദിനം: യുഎഇ ആഘോഷതിമിർപ്പിൽ

 


ദേശീയ ദിനം: യുഎഇ ആഘോഷതിമിർപ്പിൽ
ദുബൈ: രാജ്യം നാല്പത്തിയൊന്നാം വാർഷീകം ആഘോഷിക്കുന്നവേളയിൽ യുഎഇയിൽ ആഘോഷങ്ങൾ പൊടിപൊടിക്കുന്നു. എവിടെയും വർണവിതാനങ്ങളും ദേശീയ പതാകയേന്തിയ വാഹനങ്ങളുമാണ്. വെടിമരുന്ന് പ്രയോഗങ്ങളും സാംസ്ക്കാരിക ഘോഷയാത്രകളും എക്സിബിഷനുകളും ആഘോഷത്തിന് മാറ്റുകൂട്ടുന്നു.

ദേശീയ പതാകയുടെ നിറങ്ങളായ ചുമപ്പ്, കറുപ്പ്, വെള്ള, പച്ച എന്നീ നിറങ്ങളിൽ തെരുവുകളും കെട്ടിടങ്ങളും മോടിപിടിപ്പിച്ചിരിക്കുകയാണ്. വീടുകൾക്കുമുൻപിൽ ദേശീയ പതാകകളും കൊടിതോരണങ്ങളും കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളും പ്രമുഖ കേന്ദ്രങ്ങളും അലങ്കാര ദീപങ്ങൾകൊണ്ട് മോടികൂട്ടിയിട്ടുണ്ട്.

ദേശീയദിനത്തിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ യുഎഇ നിവാസികൾ കുടുംബവുമായി പൊതുസ്ഥലങ്ങളിൽ ഒത്തുചേരുകയാണ്. ചിലർ ഫുജൈറയിലും അൽ ഐനിലും ഉമ്മുൽ ഖ്വയിനിലുമുള്ള ബന്ധുവീടുകൾ സന്ദർശിക്കാനുള്ള പുറപ്പാടിലാണ്. ദേശീയദിനത്തോടനുബന്ധിച്ച് യുഎഇയിൽ മൂന്ന് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

SUMMERY: Dubai: The UAE came alive on the the occasion of the 41st National Day being celebrated on Sunday with a range of events from fireworks displays, cultural parades, and exhibitions that captivated thousands of residents and visitors alike.

Keywords: Gulf, UAE, Dubai, Natives, Celebrate, National Day, Events, Fire works, Cultural Parades, Exhibitions,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia