ദുബൈയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

 


ADVERTISEMENT

ദുബൈ: (www.kvartha.com 13.06.2016) ദുബൈയിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് മരണം. ഒരു എമിറേറ്റിയും ഒരു ഏഷ്യന്‍  ഡ്രൈ
വറുമാണ് മരിച്ചത്. വെള്ളിയാഴ്ച ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടങ്ങള്‍.

അമിത വേഗതയില്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. അല്‍ ബയാനാണീ വാര്‍ത്ത റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡീസല്‍ ടാങ്കറിന്റെ ഡ്രൈ
വറായിരുന്നു മരിച്ച ഏഷ്യക്കാരന്‍. വളവില്‍ ടാങ്കര്‍ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വെള്ളിയാഴ്ച ഇഫ്താറിന് തൊട്ടുമുന്‍പായിരുന്നു അപകടം.

ഇതിനിടെ ടാങ്കറില്‍ നിന്നും ഡീസല്‍ പുറത്തേയ്ക്ക് പടര്‍ന്നത് ആശങ്കയ്ക്ക് കാരണമായി. രണ്ടാമത്തെ അപകടത്തില്‍ അമിത വേഗതയിലെത്തിയ വാഹനം കോണ്‍ക്രീറ്റ് ഭിത്തിയില്‍ ഇടിച്ച് മറിയുകയായിരുന്നു. വെള്ളിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു അപകടം. മൃതദേഹം റാഷിദ് ആശുപത്രിയിലേയ്ക്ക് മാറ്റി.

ദുബൈയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം

SUMMARY: A young Emirati man and an Asian driver died in two separate accidents on Friday on Sheikh Mohammed Bin Zayed Road. Police say the accidents occurred due to recklessly driving at high speed on both the cases, reports Arabic daily Al Bayan.

Keywords: Emirati, Asian driver, Died, Two separate accidents, Friday, Sheikh Mohammed Bin Zayed Road, Accidents, Occurred, Recklessly driving, High speed, Arabic daily, Al Bayan, Dubai, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
kvarthakochi
kvarthakochi

154168 Articles

Tags

Share this story

wellfitindia