മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ കുടിച്ചു; രണ്ട് മലയാളികള്‍ മരിച്ചു
Sep 28, 2015, 22:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
സബാഹി(കുവൈറ്റ്): മദ്യത്തിന് പകരം ഷേവിംഗ് ലോഷന്‍ സേവിച്ച മലയാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് കല്ലായി സ്വദേശി കണ്ടത്തില്‍ റഫീക്ക് (41), കൊല്ലം പുനലൂര്‍ നെടുംകയം ബദറുദ്ദീന്റെ മകന്‍ ശ്യംജീര്‍ ബദര്‍ (33) എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മരിച്ച റഫീക്കും ശ്യാംജീറും െ്രെഡവര്‍മാരാണ്. പെരുന്നാള്‍ ആഘോഷത്തിനായി ഒരുമിച്ച് കൂടിയതായിരുന്നു സുഹൃത്തുക്കളായ 4 പേര്‍. സബാഹിയ ബ്‌ളോക്ക് നാലില്‍ സ്വദേശി വീടിനോട് ചേര്‍ന്ന ഔട്ട് ഹൗസിലായിരുന്നു ഒത്തുകൂടല്‍. മദ്യപാനം കൊഴുത്തതോടെ ബഹളമായി. ഇതോടെ സമീപത്തെ മുറികളിലെ താമസക്കാര്‍ക്ക് ശല്യമായി. തുടര്‍ന്ന് ഔട്ട് ഹൗസിന്റെ മേല്‍നോട്ടക്കാരനായ ശ്രീലങ്കന്‍ സ്വദേശി നാലുപേരോടും മുറിവിട്ട് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു.
വാക്കുതര്‍ക്കം മുറുകിയതോടെ സുഹൃത്തുക്കളില്‍ ഒരാളായ പുനലൂര്‍ സ്വദേശി സുരേഷ് കുമാര്‍ പുറത്തുപോയി. അല്പ സമയത്തിന് ശേഷം തിരിച്ചെത്തിയപ്പോഴാണ് രണ്ട് പേരെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ സുരേഷ് കുമാര്‍ പോലീസില്‍ വിവരമറിയിച്ചു.
പോലീസ് എത്തിയാണ് മൃതദേഹങ്ങള്‍ മാറ്റിയത്. പോസ്റ്റ്‌മോര്‍ട്ടത്തില്‍ ലോഷനാണ് മരണകാരണമായതെന്ന് കണ്ടെത്തിയിരുന്നു.
ഫര്‍വാനിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
Keywords: Kuwait, Shaving cream, Malayalees,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.