കൊവിഡ് യാത്രാവിലക്ക്; മലവെള്ളപ്പാച്ചിലില്‍ മരണമടഞ്ഞ രണ്ട് മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്‌കരിച്ചേക്കും

 


ADVERTISEMENT

മസ്‌കറ്റ്: (www.kvartha.com 25.03.2020) കൊവിഡ് യാത്രാവിലക്ക് നേരിടുന്ന സാഹചര്യത്തില്‍ മലവെള്ളപ്പാച്ചിലില്‍ മരണമടഞ്ഞ രണ്ട് മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്‌കരിച്ചേക്കും. അതേസമയം വിലക്കിന്റെ കാലയളവിനു ശേഷം നാട്ടിലെത്തിക്കുവാനുള്ള ബന്ധുക്കളുടെ താല്പര്യത്തിനു ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായി മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് സാമൂഹ്യക്ഷേമ വിഭാഗം കണ്‍വീനര്‍ പി എം ജാബിര്‍ വ്യക്തമാക്കി.

കൊല്ലം തെക്കേവിള സ്വദേശി ഉത്രാടം വീട്ടില്‍ സുജിത് സുപ്രസന്നന്റെയും കണ്ണൂര്‍ തലശ്ശേരി എരഞ്ഞോളി സ്വദേശി മാരൊളി പുത്തന്‍പുരയില്‍ ബിജിഷന്റെയും മൃതശരീരങ്ങള്‍ ഇബ്രി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഞായറാഴ്ച രാത്രിയോടെ മസ്‌കറ്റില്‍ നിന്നും 275 കിലോമീറ്റര്‍ അകലെ ഇബ്രി പ്രവിശ്യയിലെ ഖുബാറില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒഴുക്കില്‍പ്പെടുകയായിരുന്നു. വാഹനത്തില്‍ മലവെള്ളപ്പാച്ചില്‍ (വാദി) മുറിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.

കൊവിഡ് യാത്രാവിലക്ക്; മലവെള്ളപ്പാച്ചിലില്‍ മരണമടഞ്ഞ രണ്ട് മലയാളികളുടെ മൃതദേഹം ഒമാനില്‍ തന്നെ സംസ്‌കരിച്ചേക്കും

Keywords:  Muscat, News, Gulf, World, Death, Accident, Oman, Malayalees, Dead bodies, Two Malayalees died in Oman
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia