സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം

 


ADVERTISEMENT

റിയാദ്:  (www.kvartha.com 28.02.2021) സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം. ഡ്രൈവറും രണ്ട് നഴ്‌സുമാരുമടക്കം മൂന്ന് പേരാണ് അപകടത്തില്‍ മരിച്ചത്. വൈക്കം വഞ്ചിയൂര്‍ സ്വദേശിനി അഖില (23), കൊല്ലം ആയൂര്‍ സ്വദേശി സുബി (33) എന്നിവരാണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന കൊല്‍ക്കത്ത സ്വദേശിയായ ഡ്രൈവറും മരിച്ചതായാണ് വിവരം
Aster_MIMS

റിയാദില്‍ നിന്നും താഇഫിലേക്ക് പോകുന്ന വഴിക്കാണ് അപകടം. എട്ടു പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ പരിക്കേറ്റ മറ്റുള്ളവര്‍ ചികിത്സയിലാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് രണ്ട് നഴ്സുമാരും നാട്ടില്‍ നിന്നെത്തിയത്.

സൗദിയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്സുമാര്‍ക്ക് ദാരുണാന്ത്യം

Keywords:  Riyadh, News, Gulf, World, Accident, Death, Nurses, Treatment, Two Malayalee nurses died in Saudi road accident
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia