റാസല്‍ ഖൈമയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു

 


ADVERTISEMENT

റാസല്‍ ഖൈമ: (www.kvartha.com 31.01.2017) നിയന്ത്രണം വിട്ട കാര്‍ തെരുവ് വിളക്ക് പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു. 57 ഉം, 51 ഉം വയസ് പ്രായമുള്ള രണ്ട് ഏഷ്യക്കാരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം.

കാറോടിച്ചിരുന്നയാള്‍ സംഭവ സ്ഥലത്ത് വെച്ചും മറ്റെയാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിലായിരുന്ന കാര്‍ നിയന്ത്രണം വിട്ടതോടെ തെരുവ് വിളക്ക് പോസ്റ്റില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

റാസല്‍ ഖൈമയില്‍ നിയന്ത്രണം വിട്ട കാര്‍ പോസ്റ്റിലിടിച്ച് രണ്ട് പേര്‍ മരിച്ചു

Image Credit: Courtesy: RAK Police

Keywords : Ras Al Khaimah, Accident, Dubai, Gulf, Death, Car, Two killed, three hurt in Ras Al Khaimah car crash.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia