ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: സൗദി വനിതയെ മതം മാറ്റിയ രണ്ട് പേരെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ലബനന് സ്വദേശിയും സുഹൃത്തുമാണ് അറസ്റ്റിലായത്. ക്രിസ്തുമതത്തിലേയ്ക്ക് പരിവര്‍ത്തനം ചെയ്യിച്ച യുവതിയെ ലബനനിലേയ്ക്ക് കടത്തിയതിനും ഇവര്‍ക്ക് മേല്‍ കേസെടുത്തിട്ടുണ്ട്.
ഖോബറിലെ ഒരു കമ്പനിയില്‍ ജോലിയില്‍ പ്രവേശിച്ചപ്പോഴാണ് യുവതി ലബനന് സ്വദേശിയുമായി പരിചയത്തിലാകുന്നത്. പിന്നീട് ഇയാളുടെ പ്രേരണയില്‍ യുവതി ക്രിസ്ത്യന്‍ മതം സ്വീകരിക്കുകയും ബഹ്റിന് വഴി ലബനനിലേയ്ക്ക് കടക്കുകയും ചെയ്തു. ലബനനില്‍ ഒരു കോണ്‍വെന്റിലാണ് യുവതി താമസിക്കുന്നത്. കേസ് വിചാരണയ്ക്കായി കോടതിയുടെ പരിഗണനയിലാണ്.
English Summery
Saudi authorities arrested a local man and a Lebanese on charges of converting a Saudi woman to Christianity and smuggling her to Lebanon.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

