ജോര്‍ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് നഴ്സിനെ ക്രൂരമായി മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

 


അമ്മാന്‍: (www.kvartha.com 04.12.2020) ജോര്‍ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് നഴ്സിനെ ക്രൂരമായി മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍. കോവിഡ് രോഗികളെ ചികിത്സിക്കുന്ന വിഭാഗത്തിലേക്ക് പ്രവേശനാനുമതി നല്‍കാത്തതിനാണ് കരക് ഗവണ്‍മെന്റ് ആശുപത്രിയിലെ നഴ്സിനെ ആക്രമിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.

അക്രമികള്‍ക്കെതിരെ ആശുപത്രി അധികൃതരും ആരോഗ്യ മന്ത്രാലയവും പൊലീസിലും ബന്ധപ്പെട്ട വകുപ്പുകള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി ഡയറക്ടര്‍ മുഅത്ത് അല്‍ മായ്ത വ്യക്തമാക്കി. ഒരു മാസത്തിനിടെ ആശുപത്രിയിലെ നഴ്സിങ് സ്റ്റാഫിന് നേരെയുണ്ടാകുന്ന മൂന്നാമത്തെ ആക്രമണമാണിതെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രി പരിസരത്ത് സ്ഥിരമായ സുരക്ഷാ പോയിന്റുകള്‍ സ്ഥാപിക്കണമെന്ന് നഴ്സിങ് സ്റ്റാഫും ആശുപത്രി അധികൃതരും ആവര്‍ത്തിച്ച് ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ജോര്‍ദാനില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ച് നഴ്സിനെ ക്രൂരമായി മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍

Keywords:  News, Gulf, World, Arrest, Arrested, Nurse, attack, Crime, hospital, Two arrested for beating nurse in hospital in Jordan 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia