തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് യുഎഇയില്‍ ഊഷ്മള സ്വീകരണം

 


ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 17.02.2022) പരസ്പര സഹകരണത്തിന്റെ പുതിയ മേഖലകള്‍ തീര്‍ത്ത് യുഎഇയും തുര്‍കിയും 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ യുഎഇ സന്ദര്‍ശനത്തിനിടെയാണ് സുപ്രധാനമായ കരാറുകളില്‍ ഒപ്പിട്ടത്. അബൂദബി ഖസ്വര്‍ അല്‍ വത്വന്‍ കൊട്ടാരത്തില്‍ നടന്ന ചടങ്ങില്‍ അബൂദബി കിരീടാവകാശിയും യുഎഇ സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാനും ഉര്‍ദുഗാനും തമ്മിലുള്ള ചര്‍ചകള്‍ക്ക് ശേഷമാണ് സഹകരണം ഉറപ്പിച്ചത്.

ആരോഗ്യം, കൃഷി, ഗതാഗതം, വ്യവസായം, നൂതന വിവര സാങ്കേതിക വിദ്യ, സംസ്‌കാരം, ദുരന്തനിവാരണം, മാധ്യമം, യുവജന വികസനം, പ്രതിരോധം, കാലാവസ്ഥാ തുടങ്ങി വിവിധ മേഖലകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനും പങ്കാളിത്തം വിപുലപ്പെടുത്തുന്നതിനും ആണ് കരാറുകള്‍ ലക്ഷ്യമിടുന്നത്. യുഎഇ തുര്‍കിയില്‍ നേരത്തേ 1000 കോടി ഡോളറിന്റെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഉര്‍ദുഗാന്‍ യുഎഇയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്നത്. ഊഷ്മള സ്വീകരണമാണ് രാജ്യം നല്‍കിയത്. യുഎഇയിലെ പ്രധാന കെട്ടിടങ്ങളിലും സര്‍കാര്‍ സ്ഥാപനങ്ങളിലുമെല്ലാം തുര്‍കി പതാക സ്ഥാപിച്ചിരുന്നു.

തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് യുഎഇയില്‍ ഊഷ്മള സ്വീകരണം

ദുബൈ എക്‌സ്‌പോ 2020 നഗരിയിലും ഉര്‍ദുഗാന്‍ സന്ദര്‍ശനം നടത്തി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അദ്ദേഹത്തെ എക്‌സ്‌പോ നഗരിയില്‍ സ്വീകരിച്ചു. മറ്റു രാഷ്ട്ര നേതാക്കള്‍ക്ക് ലഭിച്ച സ്വീകരണത്തെ കവച്ചുവെക്കുന്നതായിരുന്നു എക്‌സ്‌പോയില്‍ തുര്‍കി പ്രസിഡന്റിന് ലഭിച്ച ചരിത്രം സൃഷ്ഠിച്ച സ്വീകരണ മഹാമഹം.

തുര്‍കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന് യുഎഇയില്‍ ഊഷ്മള സ്വീകരണം

രണ്ടുമാസം മുമ്പ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് തുര്‍കിയിലെത്തിയപ്പോള്‍ ലഭിച്ച ഊഷ്മള സ്വീകരണത്തിനുള്ള നന്ദി കൂടിയായിരുന്നു എക്‌സ്‌പോയില്‍ ഒരുക്കിയ കര്‍പന്‍ സ്വീകരണം. തുര്‍കിയില്‍ നിക്ഷേപമിറക്കാന്‍ യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങളെ ക്ഷണിക്കുന്നതായി പ്രസിഡന്റ് ഉര്‍ദുഗാന്‍ പറഞ്ഞു. ഉദയ കക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് മുഖ്യലക്ഷ്യം. ഗള്‍ഫില്‍ തുര്‍കിയുടെ പ്രധാന വ്യാപാര പങ്കാളിയാണ് യുഎഇ യെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.

Keywords:  Dubai, News, Gulf, World, UAE, Turkey, Visit, Erdogan, Government, Report by: Qasim Mo'hd Udumbunthala, Turkey's President Erdogan arrives on first official visit to UAE.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia