റിയാദില്‍ ഉംറക്ക് പോവുകയായിരുന്ന മലയാളി സംഘം വാഹനാപകടത്തില്‍പെട്ടു; മൂന്ന് മരണം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: റിയാദില്‍ ഉംറക്ക് പോവുകയായിരുന്ന സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് മൂന്ന് മലയാളികള്‍ മരിച്ചു. കണ്ണൂര്‍ സ്വദേശി അബ്ദുല്‍ അസീസ് ഹാജി (75), ഭാര്യ ഖദീജ (59), സഹോദരന്‍ റഊഫ് (41) എന്നിവരാണ് മരിച്ചത്. റിയാദില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെ അല്‍ഖുവയ്യയിലാണ് അപകടമണ്ടായത്. റിയാദില്‍ നിന്ന് മക്കയിലേക്ക് ഉംറക്ക് പുറപ്പെട്ട സംഘം സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്.

മൂന്നുപേരും അപകടസ്ഥലത്തുവെച്ച് തന്നെ മരിച്ചു. പരിക്കേറ്റവരില്‍ രണ്ടുപേരെ മുസാഹ്മിയ സെന്‍ട്രല്‍ ആശുപത്രിയിലും രണ്ടുപേരെ റിയാദ് കിങ് ഫദഹ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഇവരുടെ പരിക്കുകള്‍ സാരമുള്ളതല്ല. മൃതദേഹങ്ങള്‍ അല്‍ഖുവയ്യ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
റിയാദില്‍ ഉംറക്ക് പോവുകയായിരുന്ന മലയാളി സംഘം വാഹനാപകടത്തില്‍പെട്ടു; മൂന്ന് മരണം
File Photo

Keywords: Riyadh, Accident, Malayalees, Death, Gulf, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia