ഒരാഴ്ചയ്ക്കിടെ ഷാര്‍ജയില്‍ കത്തികുത്തേറ്റ് മരിച്ചത് മൂന്ന് പേര്
Feb 21, 2018, 14:21 IST
ADVERTISEMENT
ഷാര്‍ജ: (www.kvartha.com 21.02.2018) ഷാര്‍ജയില്‍ ഒരാഴ്ചയ്ക്കിടെ കത്തികുത്തേറ്റ് മരിച്ചത് മൂന്ന് പേര്. ഇതില്‍ രണ്ട് പേര് സഹോദരങ്ങളാണ്. വാക്കേറ്റം ഒടുവില്‍ അക്രമത്തില്‍ അവസാനിക്കുകയാണ് പതിവ് രീതി. വിവിധ സംഭവങ്ങളിലായി രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ചയുണ്ടായ കത്തികുത്തില്‍ പാക് പൗരന്മാരായ സഹോദരങ്ങള്‍ കൊല്ലപ്പെട്ടു. അല്‍ സജ്ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് സംഭവം. 28ഉം 22ഉം വയസുള്ള സഹോദരന്മാരാണ് മരിച്ചത്. സംഘം ചേര്‍ന്നുള്ള ഏറ്റുമുട്ടലിനിടയിലാണ് ഇവര്‍ക്ക് കത്തികുത്തേറ്റത്. ഉടനെ അല്‍ കുവൈറ്റി ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഷാര്‍ജയിലെ അല്‍ നഹ്ദയിലുണ്ടായ കത്തികുത്തിലാണ് മറ്റൊരാള്‍ കൊല്ലപ്പെട്ടത്. ഇയാളും പാക് പൗരനാണ്. 33 വയസായിരുന്നു.
തിങ്കളാഴ്ച മോഷണശ്രമത്തിനിടയിലാണ് പാക് പൗരന്മാരായ രണ്ട് പേര്‍ക്ക് പരിക്കേറ്റത്. കത്തിയുമായി എത്തിയ സംഘം ഇരുവരേയും കുത്തിവീഴ്ത്തി പണവുമായി കടക്കുകയായിരുന്നു. അക്രമികള്‍ പാക്കിസ്ഥാനികളാണെന്ന് പോലീസ് പറയുന്നു. പരിക്കേറ്റവരെ അല്‍ കുവൈറ്റി ആശുപത്രിയിലും അല്‍ ഖാസിമി ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: A number of men at the scene who witnessed the incident were summoned by the police for questioning.
Keywords: Gulf, UAE, Sharjah

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.