5 മലയാളികളെ ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ മൂന്ന് സൗദി പൗരന്മാര്‍ക്ക് വധശിക്ഷ
May 25, 2016, 06:53 IST
ADVERTISEMENT
റിയാദ്: (www.kvartha.com 25.05.2016) 5 മലയാളികളെ ജീവനോടെ കുഴിച്ച് മൂടിയ കേസില്‍ മൂന്ന് സൗദി പൗരന്മാര്‍ക്ക് വധശിക്ഷ. സൗദി അറേബ്യയിലെ ഖത്തീഫിലെ സഫ്വയിലാണ് ദാരുണമായ സംഭവം നടന്നത്.
തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളം വടക്കേവിള സലീം അബ്ദുല്‍ഖാദര്‍, കൊല്ലം കണ്ണനല്ലൂര്‍ സ്വദേശി ശൈഖ്, കന്യാകുമാരി സ്വദേശികളായ ലാസര്‍, ബഷീര്‍ ഫാറൂഖ് , കൊല്ലം കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റില്‍ ഷാജഹാന്‍ കുഞ്ഞ് എന്നിവരെയാണ് പ്രതികള്‍ ജീവനോടെ കുഴിച്ചുമൂടിയത്.
സ്‌പോണ്‍സറുടെ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണിവരെ പ്രതികള്‍ മര്‍ദ്ദിച്ച് അബോധാവസ്ഥയിലാക്കിയത്. തുടര്‍ന്നിവരെ തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ കുഴിച്ചുമൂടുകയായിരുന്നു.
ഈ സ്ഥലം കൃഷിയാവശ്യത്തിനായി കുഴിച്ചപ്പോള്‍ മൃതദേഹങ്ങളുടെ അവശിഷ്ടങ്ങളും തിരിച്ചറിയല്‍ രേഖകളും ലഭിക്കുകയായിരുന്നു. ഇതോടെയാണ് ഞെട്ടിക്കുന്ന കൂട്ടക്കൊലപാതം നാടറിഞ്ഞത്.
ഷാജഹാന്റേയും സലീമിന്റേയും പേരിലുള്ള തിരിച്ചറിയല്‍ രേഖകളായിരുന്നു ലഭ്യമായത്. തുടര്‍ന്ന് മൃതദേഹങ്ങള്‍ ഡി.എന്‍.എ പരിശോധനകള്‍ക്ക് വിധേയമാക്കി. ഇതോടെ മരിച്ചവരെ തിരിച്ചറിയുകയായിരുന്നു.
കൊലപാതകങ്ങള്‍ നടത്തുമ്പോള്‍ പ്രതികള്‍ മദ്യലഹരിയിലായിരുന്നു.
SUMMARY: Manama: A court in eastern Saudi Arabia has sentenced three Saudi nationals to death after it found them guilty of torturing five Indian workers and burying them alive.
Keywords: Saudi Arabia, Murder, Malayalees, Saudi

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.