അജ്മാനില്‍ പായ്ക്കപ്പലിന് തീപിടിച്ച് മൂന്ന് പേരിക്ക് പരിക്ക്

 


അജ്മാന്‍: (www.kvartha.com 04.08.2015) അറബി പായ്ക്കപ്പലിന് തീപിടിച്ച് മൂന്ന് പേരിക്ക് പരിക്കേറ്റു. അജ്മാന്‍ ക്രീക്കിന് മധ്യത്തില്‍ രണ്ട് ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് തീപിടിച്ചത്. പരിക്കേറ്റ മൂന്ന് ഏഷ്യക്കാരെ ശൈഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ അജ്മാന്‍ മത്സ്യമാര്‍ക്കറ്റിന് മുന്‍വശത്ത് വെച്ചാണ് അപകടമുണ്ടായതെന്ന് അജ്മാന്‍ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സ്വാലിഹ് സഈദ് അല്‍ മത്രൂഷി വ്യക്തമാക്കി. തീ മറ്റു ബോട്ടുകളിലേക്ക് പടരുന്നത് തടയുന്നതിനായി മുന്‍കരുതലിന്റെ ഭാഗമായി ക്രീക്കിലെ ബോട്ടുകളെ കരയിലേക്ക് മാറ്റിയതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു.

അജ്മാനില്‍ പായ്ക്കപ്പലിന് തീപിടിച്ച് മൂന്ന് പേരിക്ക് പരിക്ക്


Keywords : Ajman, Fire, Gulf, Injured, Boat. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia