ഓടുന്നതിനിടയില്‍ വാതിലുകള്‍ തുറക്കുന്നു! യുഎഇയില്‍ ആയിരക്കണക്കിന് റേഞ്ച് റോവറുകള്‍ തിരിച്ചുവിളിച്ചു

 


ADVERTISEMENT

അബൂദാബി: (www.kvartha.com 12/07/2015) തഴുതിന്റെ നിര്‍മ്മിതിയിലുണ്ടായ അപാകതയെ തുടര്‍ന്ന് ആയിരക്കണക്കിന് റേഞ്ച് റോവറുകള്‍ തിരിച്ചുവിളിച്ചു. ഓടിക്കൊണ്ടിരിക്കുമ്പോള്‍ വാഹാനങ്ങളുടെ വാതിലുകള്‍ തുറന്നുപോകുന്നുവെന്ന പരാതി വര്‍ദ്ധിച്ചതോടെയാണ് കമ്പനിയുടെ നടപടി.

ഇത്തരത്തില്‍ വാതിലുകള്‍ തുറന്നുപോകുന്നത് വാഹനാപകടങ്ങള്‍ക്കും യാത്രക്കാരുടെ ജീവനും ഭീഷണിയാകും. വാഹനങ്ങളുടെ ഒരു വാതിലിനാണ് പിഴവുണ്ടായിരിക്കുന്നത്.

ആക്എ 11,720 വാഹനങ്ങളാണ് തിരിച്ചുവിളിച്ചിട്ടുള്ളത്. ഇതില്‍ 7532 റേഞ്ച് റോവറുകളും 4188 റേഞ്ച് റോവര്‍ സ്‌പോര്‍ട്ട് മോഡലുകളും ഉള്‍പ്പെടും.

2013നും 2016നും ഇടയില്‍ നിര്‍മ്മിച്ചിട്ടുള്ള റേഞ്ച് റോവര്‍ വാഹനങ്ങള്‍ക്കും 2014നും 2016നും ഇടയില്‍ നിര്‍മ്മിച്ചിട്ടുള്ള സ്‌പോര്‍ട്ട് മോഡലിനുമാണ് പിഴവ് സംഭവിച്ചിട്ടുള്ളത്.

യുഎഇയിലെ വിതരണക്കാരായ അല്‍ തയെര്‍ മോട്ടോഴ്‌സും പ്രീമിയര്‍ മോട്ടോഴ്‌സുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഓടുന്നതിനിടയില്‍ വാതിലുകള്‍ തുറക്കുന്നു! യുഎഇയില്‍ ആയിരക്കണക്കിന് റേഞ്ച് റോവറുകള്‍ തിരിച്ചുവിളിച്ചു

SUMMARY: Thousands of Range Rover vehicles have been recalled in the UAE because the vehicles’ door may open while driving due to latch problem, hence increasing the risk of a vehicle crash and compromise safety of passengers.

Keywords: UAE, Range Rovers, Recalled,
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia