വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്ര ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടി
Jun 4, 2020, 15:31 IST
ADVERTISEMENT
അബൂദബി: (www.kvartha.com 04.06.2020) വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് വിദേശയാത്ര ചെയ്യാന്‍ അനുമതി നല്‍കേണ്ടെന്ന കേന്ദ്രത്തിന്റെ തീരുമാനം പ്രവാസികള്‍ക്ക് തിരിച്ചടി. വിസാ കാലാവധി കഴിഞ്ഞ റെസിഡന്റ് വിസക്കാര്‍ക്ക് മടങ്ങിയെത്താമെന്ന് യുഎഇ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമായ ഈ വാര്‍ത്തയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിമയത്തെ തുടര്‍ന്ന് വഴിമുടക്കിയാകുന്നത്. മൂന്നു മാസമെങ്കിലും വിസ കാലാവധി ബാക്കിയുള്ളവര്‍ക്ക് യാത്ര അനുമതി നല്‍കിയാല്‍ മതി എന്നാണ് ജൂണ്‍ ഒന്നിന് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയോ കമ്പനികളുടെയോ ഓഫര്‍ ലെറ്റര്‍ ഉള്ളവരാണെങ്കില്‍ പോലും ഒരു മാസത്തെ വിസ കാലാവധി നിര്‍ബന്ധമാണെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
മാര്‍ച്ച് ഒന്നിനുശേഷം കാലാവധി അവസാനിച്ച വിസയുള്ളവര്‍ക്ക് ഡിസംബര്‍ 31 വരെ യുഎഇയില്‍ തങ്ങാമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കാലാവധി അവസാനിച്ച റെസിഡന്റ് വിസക്കാര്‍ നാട്ടിലാണെങ്കിലും അവര്‍ക്ക് മടങ്ങിവരാമെന്നും അറിയിച്ചിരുന്നു. ഇതോടെ നിരവധി പ്രവാസി കുടുംബങ്ങളാണ് യുഎഇയിലേക്ക് മടങ്ങാന്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ചത്. പുതിയ വിസ അനുവദിക്കുന്നത് യുഎഇ നിര്‍ത്തിവെച്ചിരിക്കുന്നതിനാല്‍ പഴയ വിസയില്‍ ഇവിടെ എത്താമെന്ന മോഹമാണ് ഇതോടെ ഇല്ലാതാകുന്നത്. അതേസമയം, കേന്ദ്ര സര്‍ക്കാറിന്റെനോട്ടിഫിക്കേഷന്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ സര്‍ക്കാറുമായി സംസാരിച്ചിട്ടുണ്ടെന്നും യുഎഇയിലെ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വിപുല്‍ അറിയിച്ചു.
Keywords: Abu Dhabi, News, Gulf, World, Visa, Central Government, The decision of the Central government on Extension Of The Period Of Validity Of Residence Permits

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.