സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ സൗദി വീഡിയോയുടെ സത്യാവസ്ഥ!

 


ജിദ്ദ: (www.kvartha.com 10.09.2015) കാള പെറ്റെന്ന് കേട്ടാല്‍ കയറെടുക്കുന്നവരാണ് നമ്മില്‍ ഭൂരിഭാഗവും. ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ കാണുന്ന സംഭവങ്ങള്‍ നിജസ്ഥിതി അറിയാതെ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് ഒരു വട്ടം ആലോചിക്കൂ.

കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സൗദി അറേബ്യയില്‍ നിന്നുള്ള വീഡിയോയുടെ സ്ഥിതിയും ഇതുപോലൊന്നാണ്. ദിശ ശര്‍മ്മ എന്നയാളാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്തത്. ഇയാള്‍ക്ക് ആരോ ഫോര്‍വേര്‍ഡ് ചെയ്ത വീഡിയോയായിരുന്നു ഇത്.

സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ആ സൗദി വീഡിയോയുടെ സത്യാവസ്ഥ!

ഒരു മാളിലെ ജീവനക്കാരന്‍ ഒരു കൊച്ചുകുട്ടിയെ ബലം പ്രയോഗിച്ച് ചുംബിക്കുന്ന വീഡിയോ എന്ന കുറിപ്പോടെയായിരുന്നു വീഡിയോ പ്രചരിച്ചത്. കൊച്ചുകുട്ടികളെ എത്രത്തോളം സൂക്ഷിക്കണമെന്ന ചര്‍ച്ചയും ഈ വീഡിയോയെ തുടര്‍ന്ന് പൊടിപൊടിച്ചു.

ഒടുവില്‍ സൗദി പോലീസ് പ്രതിയെ പൊക്കി. അപ്പോഴാണ് സംഭവത്തിന്റെ നിജസ്ഥിതി വ്യക്തമായത്.

പ്രതിയുടെ സഹോദരീ പുത്രനാണ് ചുംബിക്കപ്പെടുന്ന കുട്ടി. ഒരു മാളിലെ ജോയ് റെയ്ഡിനിടയിലായിരുന്നു ചുംബനം. ഒന്‍പതു വയസുകാരിയാണീ വീഡിയോ ഫോണില്‍ പകര്‍ത്തിയത്. ഇയാള്‍ കുട്ടിയെ എടുക്കാന്‍ ചെന്നപ്പോള്‍ കുട്ടി വിസമ്മതിക്കുകയും തുടര്‍ന്നിയാള്‍ ബലം പ്രയോഗിച്ച് ചുംബിക്കുകയുമായിരുന്നു.

നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ പോലീസ് യുവാവിനെ വിട്ടയച്ചു.

SUMMARY: These were versions of the same story that received a lot of attention from netizens on Monday. The Logical Indian first published a video of a toddler being forcefully kissed by an adult who according to the website was in charge of joy-rides in a mall.

Keywords: Logical Indian, Saudi Arabia, Social Media, Toddler, Kiss, Mall,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia