ഖത്വറില്‍ 12 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ദോഹ: (www.kvartha.com 17.03.2022) ഖത്വറില്‍ 12 വയസിന് താഴെയുള്ള സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 12 വയസിന് താഴെയുള്ള പൊതു, സ്വകാര്യ സ്‌കൂളുകളിലെയും കിന്‍ഡര്‍ഗാര്‍ടനുകളിലെയും വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച മുതല്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമില്ലെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞതോടെയാണ് അധികൃതര്‍ ഇളവ് പ്രഖ്യാപിച്ചത്.
Aster mims 04/11/2022

മാര്‍ച് 20 ഞായറാഴ്ച മുതല്‍ പുതിയ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും. അതേസമയം മാസ്‌ക് ധരിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് തുടരുന്നതില്‍ തടസമുണ്ടാകില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. വാക്‌സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയിലെ ആന്റിജന്‍ പരിശോധന തുടരും. കോവിഡ് മുന്‍കരുതലുകളുടെ ഭാഗമായി നേരത്തെയുള്ള നിര്‍ദേശങ്ങള്‍ തുടരുമെന്നും മന്ത്രാലയം അറിയിച്ചു.

ഖത്വറില്‍ 12 വയസിന് താഴെയുള്ള വിദ്യാര്‍ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Keywords:  Doha, News, Gulf, World, Students, Mask, COVID-19, Vaccine, Students aged 12 years and under no longer need to wear face masks.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script