വിവാഹാലോചന നിരസിച്ച യുവതിയുടെ മാതാവിനെ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി; ദുബൈയില്‍ യുവാവ് അറസ്റ്റില്‍
Oct 8, 2015, 13:38 IST
ദുബൈ: (www.kvartha.com 08.10.2015) മകളെ നിരന്തരമായി ശല്യം ചെയ്ത യുവാവിനെതിരെ അമ്മ പോലീസില്‍ പരാതി നല്‍കി. 24കാരനായ സിറിയന്‍ എക്‌സിക്യൂട്ടീവാണ് അറസ്റ്റിലായത്.
പരാതിക്കാരിയുടെ മകളായ ജോര്‍ദ്ദാനിയന്‍ യുവതി പ്രതിയുടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചിരുന്നു. തുടര്‍ന്ന് മകള്‍ക്ക് വരുന്ന വിവാഹാലോചനകള്‍ മുടക്കുമെന്ന് ഇയാള്‍ പലപ്പോഴും ഭീഷണി മുഴക്കിയിരുന്നു.
സംഭവ ദിവസം ഗ്രോസറിയില്‍ നിന്നും മടങ്ങിയ യുവതിയുടെ മാതാവിനെ പ്രതി തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തി. മകളെ കുറിച്ച് അനാവശ്യം പറഞ്ഞുണ്ടാക്കുമെന്നും വരുന്ന വിവാഹാലോചനകള്‍ മുടക്കുമെന്നുമായിരുന്നു ഭീഷണി.
മാതാവ് ഉടനെ പരാതി നല്‍കുകയും യുവാവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. യുവാവിനെതിരെ നിരവധി പരാതികള്‍ പോലീസിന് നല്‍കിയിരുന്നതായി പരാതിക്കാരി പറയുന്നു.
അതേസമയം കോടതിയില്‍ യുവാവ് കുറ്റം നിഷേധിച്ചിട്ടുണ്ട്.
SUMMARY: Dubai: A sales executive has been accused of verbally threatening a mother, saying that he would dishonour her daughter if she did not allow him to marry the daughter.
Keywords: UAE, Dubai, Sales executive, arrest,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.