ചില ജിസിസി രാജ്യങ്ങളില്‍ വാറ്റ് 10 ശതമാനമാക്കും

 


ADVERTISEMENT

അബൂദാബി: (www.kvartha.com 30.01.2018) ചില ജിസിസി രാജ്യങ്ങള്‍ വാറ്റ് 10 ശതമാനമാക്കുമെന്ന് റിപോര്‍ട്ട്. 5 ശതമാനം വാറ്റും നികുതി നിരക്കും തമ്മിലുള്ള വൈരുദ്ധ്യം ഒഴിവാക്കാനാണിത്.

പ്രാദേശിക-വാറ്റ് നടപ്പിലാക്കുന്നതോടെ ജിഡിപിയുടെ 1.7-2 ശതമാനം വരെ സര്‍ക്കാര്‍ വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാവുണ്ടാകുമെന്ന് ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സിയായ എസ് ആന്‍ഡ് പി പറയുന്നു. (കളക്ഷന്‍- എഫിഷ്യന്‍സി) ശേഖരണ-കാര്യക്ഷമത അനുപാതം 50-60 ശതമാനം എന്ന തോതിലാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. അതിനാല്‍ നികുതി നിരക്ക് 2.5 മുതല്‍ 3 ശതമാനം വരെ ആയിരിക്കും. 5 ശതമാനം നിയമപരമായ അനുപാതത്തേക്കാള്‍ കുറവാണിത്. എസ് & പി ഞായറാഴ്ച പുറത്തുവിട്ട ഒരു കുറിപ്പില്‍ പറയുന്നു.

ചില ജിസിസി രാജ്യങ്ങളില്‍ വാറ്റ് 10 ശതമാനമാക്കും

എപ്പോഴാണ് ജിസിസി രാജ്യങ്ങള്‍ നികുതി നിരക്ക് ഉയര്‍ത്തുക എന്ന് റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.

ബഹ് റൈന്‍ ഈ വര്‍ഷം അവസാനമായിരിക്കും നികുതി വര്‍ദ്ധിപ്പിക്കുക. ഒമാന്‍ 2019ഓടെ നടപ്പിലാക്കുമെന്ന് കരുതുന്നു. കോര്‍പ്പറേറ്റുകളുടെ ലാഭവിഹിതത്തില്‍ നിന്നും ടാക്‌സില്‍ വര്‍ദ്ധനവുണ്ടാക്കാമെന്ന നിലപാടിലാണ് കുവൈറ്റ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The report, however, didn't say by when the GCC governments could hike the tax rate.

Keywords: Gulf, GCC, VAT
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia