ADVERTISEMENT
ഷാര്‍ജ: കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് ദൃശ്യങ്ങള്‍ വ്യക്തമല്ലാത്തതിനാല്‍ ഷാര്‍ജയില്‍ ഇറങ്ങേണ്ട നാലുവിമാനങ്ങള്‍ റാസല്‍ ഖൈമയിലേയ്ക്ക് തിരിച്ചുവിട്ടു. എയര്‍ അറേബ്യ വിമാനങ്ങളാണ് തിരിച്ചുവിട്ടത്.
Key Words: Gulf, Sharjah, Airport, Snow Fall,
ഷാര്‍ജ, അജ്മാന്, അബുദാബി എമിറേറ്റുകളിലാണ് മൂടല്‍ മഞ്ഞ് കൂടുതലായി അനുഭവപ്പെട്ടത്. ദൂരക്കാഴ്ച 200 മീറ്ററായി കുറഞ്ഞതിനാല്‍ വാഹന ഗതാഗതവും മന്ദഗതിയിലായിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് അബുദാബി ഷഹാമ, ഗന്ദൂത്ത് മേഖലകളില്‍ മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ മൂടല്‍ മഞ്ഞുണ്ടാകാന്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

