മസ്ജിദുന്നബവിയില്‍ ചീട്ടുകളി; സഹോദരങ്ങളായ കുട്ടികളെ ചോദ്യം ചെയ്തു

 


മദീന: (www.kvartha.com 15/07/2015) മസ്ജിദുന്നബവിയില്‍ ചീട്ടുകളിച്ച നാല്‍ വര്‍ സംഘത്തെ പോലീസ്  പിടികൂടി. സഹോദരങ്ങളായ ഇവരെ പോലീസ് ചോദ്യം ചെയ്തു. ഇസ്ലാമീക വിശ്വാസപ്രകാരം ലോകത്തെ പവിത്രമായ രണ്ടാമത്തെ മസ്ജിദാണ് സൗദി അറേബ്യയിലെ മദീനയില്‍ സ്ഥിതിചെയ്യുന്ന മസ്ജിദുന്നബവി. ഇവിടെ ചീട്ടുകളിക്കുന്ന കുട്ടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്.

കുട്ടികള്‍ ഇഅ്തികാഫിലാണെന്നും സോഷ്യല്‍ മാധ്യമങ്ങളില്‍ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍  10 നും 17നുമിടയില്‍  പ്രായമുള്ളവരാണ് പിടിയിലായതെന്ന് പോലീസ് വാക്താവ്  ഫഹദ് അല്‍ ഗാനിം പറഞ്ഞു.  കുട്ടികള്‍ സുബ് ഹി നിസ്‌ക്കാരത്തിന് ശേഷം പിതാവിനെ കാത്തിരിക്കുകയായിരുന്നു. ഇതിനിടയില്‍ സമയം പോകാന്‍ ചീട്ടുകളിക്കുകയായിരുന്നുവെന്നും അന്വേഷണത്തില്‍ ബോധ്യമായി.ഇതില്‍ പത്ത് വയസുകാരനാണ് ചീട്ട് കരുതിയിരുന്നത്, ഫഹദ് അല്‍ ഗാനിമിനെ ഉദ്ദരിച്ച് സൗദി വെബ് സൈറ്റ് അല്‍ മര്‍സദ് റിപോര്‍ട്ട് ചെയ്തു.

അതേസമയം കുട്ടികളാണ് ചീട്ടുകളിച്ചതെന്ന് മനസിലാക്കാതെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചത്. ആരാധനാലയങ്ങള്‍ വിനോദത്തിനായി ഉപയോഗിക്കുന്നത് തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് പണ്ഡിതരും ഇമാമുമാരും ഉള്‍പെടെയുള്ളവരും സോഷ്യല്‍ മീഡിയയില്‍ ഈ വിഷയം ചര്‍ച ചെയ്തവരില്‍ ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.
മസ്ജിദുന്നബവിയില്‍ ചീട്ടുകളി; സഹോദരങ്ങളായ കുട്ടികളെ ചോദ്യം ചെയ്തു

SUMMARY: Manama: Saudi authorities have questioned four brothers after they were caught playing cards inside the Prophet Mohammad’s (PBUH) mosque in Madinah, the second holiest site in Islam.

Keywords: Saudi Arabia, Playing Cards, Prophet Mohammad’s (PBUH) mosque in Madinah,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia