Killed | സഊദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ വെടിവയ്പ്; 2 പേര്‍ കൊല്ലപ്പെട്ടു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ വെടിവയ്പില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. ആക്രമിയും സുരക്ഷാ ഗാര്‍ഡിലെ ഒരു നേപാളി ജീവനക്കാരനുമാണ് മരിച്ചതെന്നാണ് റിപോര്‍ട്. ബുധനാഴ്ച രാവിലെ 6.45 മണിയോടെയാണ് ആക്രമണം.

കാറില്‍ കോണ്‍സുലേറ്റിന് സമീപം വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പരസ്പരമുള്ള വെടിവെപ്പിലാണ് രണ്ട് പേര്‍ കൊല്ലപ്പെട്ടതെന്നാണ് റിപേര്‍ടുകള്‍ വ്യക്തമാക്കുന്നത്. അമേരികക്കാര്‍ക്ക് ആര്‍ക്കും ആക്രമണത്തില്‍ പരുക്കില്ല.
Aster mims 04/11/2022

Killed | സഊദിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെ വെടിവയ്പ്; 2 പേര്‍ കൊല്ലപ്പെട്ടു

 സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണെന്ന് മക്ക മേഖല പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന യുഎസ് എംബസിയും കോണ്‍സുലേറ്റും സഊദി അധികൃതരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വക്താവ് വ്യക്തമാക്കി.

Keywords: Saudi Arabia, News, Gulf, World, Shooting, Outside, US, Killed, Death, Crime, Attack, Shooting outside US consulate in Jeddah leaves two dead.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia