Announcement | നഗരത്തെ കാല്‍നട സൗഹൃദമാക്കാനുള്ള ബൃഹത്തായ 'ദുബൈ വാക്ക്' പദ്ധതിയുമായി ഷെയ്ഖ് മുഹമ്മദ്
● 3,300 കിലോമീറ്റര്‍ നടപ്പാതകളും 110 നടപ്പാലങ്ങളും.
●150 കിലോമീറ്റര്‍ ഗ്രാമീണ പാതകളും മലയോര പാതകളും.
● മെട്രോ സ്റ്റേഷനുകളിലേക്ക് നടന്നുപോകാവുന്ന ഇടനാഴി.
ദുബൈ: (KVARTHA) സൈക്കിള്‍ സൗഹൃദ നഗരമായി മാറാനുള്ള ദുബായിയുടെ ലക്ഷ്യത്തിന് പിന്നാലെ വീണ്ടും വന്‍ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. 'ദുബായ് വാക്ക്' എന്ന പേരില്‍ നടപ്പാത കാല്‍നടയാത്രക്കാര്‍ക്ക് മാത്രമായി ഒരുക്കുന്ന പുതിയ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
3,300 കിലോമീറ്റര്‍ നടപ്പാതകളും 110 നടപ്പാലങ്ങളും അടങ്ങുന്നതാണ് പദ്ധതി. 112 കിലോമീറ്റര്‍ ജലാശയങ്ങള്‍ക്കരികിലൂടെ, 124 കിലോമീറ്റര്‍ പച്ചപ്പുല്‍പ്പാതയിലൂടെ 150 കിലോമീറ്റര്‍ ഗ്രാമീണ പാതകളും മലയോര പാതകളും. അങ്ങനെ 3300 കിലോമീറ്റര്‍ കാല്‍നടയാത്രക്കാര്‍ക്ക് മാത്രം. അതില്‍ 110 കാല്‍നട പാലങ്ങളും ടണലുകളും വരും.
ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം, അല്‍റാസ് എന്നിവിടങ്ങളില്‍ നിന്നാണ് ദുബൈ വാക്ക് പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ആദ്യ ഘട്ടത്തില്‍ അല്‍ബര്‍ഷ 2, ഖവാനീജ് 2, മിസ്ഹാര്‍ എന്നിവിടങ്ങളില്‍ കാല്‍നടപ്പാതകള്‍ ഒരുങ്ങും. ദുബൈയുടെ പഴയകാല കാഴ്ചകള്‍ നടന്നുകാണാന്‍ സൗകര്യമുള്ള വിധം 15 കിലോമീറ്റര്‍ നടപ്പാതയാകും അല്‍ റാസിലേത്. 2040 നകം 6,500 കിലോമീറ്റര്‍ കാല്‍നട യാത്രാ സൗകര്യമാണ് ദുബൈ ലക്ഷ്യമിടുന്നത്.
ദുബൈ ഫ്യൂച്ചര്‍ മ്യൂസിയം, വേള്‍ഡ് ട്രേഡ് സെന്റര്‍, എമിറേറ്റ്‌സ് ടവേഴ്‌സ്, ഡിറ്റിഎഫ്‌സി, മെട്രോ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്ക് ഏത് കാലാവസ്ഥയിലും നടന്നുപോകാന്‍ കഴിയുന്ന വിധം സംവിധാനമുള്ള ഇടനാഴികളും, രണ്ട് കിലോമീറ്റര്‍ നീളുമുള്ള നടപ്പാലവും നിര്‍മിക്കും.
പിന്നീടിത് 160 താമസമേഖലകളിലേക്കും വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും. അല്‍നഹ്ദ-അല്‍മംസാര്‍ എന്നിവയെ ബന്ധിപ്പിച്ച് അല്‍ ഇത്തിഹാദ് സ്ട്രീറ്റില്‍ കാല്‍നടക്കാര്‍ക്ക് കടന്നുപോകാനുള്ള പ്രധാനപാലങ്ങളിലൊന്ന് നിര്‍മിക്കും. മറ്റൊരു പാലം വര്‍ഖയെയും മിര്‍ദിഫിനെയും ബന്ധിപ്പിച്ചുള്ളതാകും. ദുബൈ സിലിക്കണ്‍ ഒയാസിസിനെയും, ദുബൈ ലാന്‍ഡിനെയും ബന്ധിപ്പിക്കുന്ന മറ്റൊരു നടപ്പാലം ദുബൈ അല്‍ഐന്‍ റോഡിന് കുറുകെയും സജ്ജമാക്കും.
#DubaiWalk #Dubai #UAE #pedestrian #urbandevelopment #sustainability #sheikhmohammed
.@HHShkMohd approves the Dubai Walk Master Plan (Dubai Walk), a visionary initiative aimed at transforming Dubai into a pedestrian-friendly city. pic.twitter.com/crcZVkxGFY
— Dubai Media Office (@DXBMediaOffice) December 7, 2024