മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് നാടുകളില്‍ പെരുന്നാള്‍ ഞായറാഴ്ച

 


മാസപ്പിറവി ദൃശ്യമായില്ല; ഗള്‍ഫ് നാടുകളില്‍ പെരുന്നാള്‍ ഞായറാഴ്ച
ദുബായ്: വെള്ളിയാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഗള്‍ഫ് നാടുകളില്‍ പെരുന്നാള്‍ ഞായറാഴ്ച ആഘോഷിക്കും.

പെരുന്നാള്‍ ഞായറാഴ്ചയാണെങ്കിലും യുഎഇയില്‍ വെള്ളിയാഴ്ച മുതല്‍ ചൊവ്വാഴ്ച വരെ അഞ്ച് അവധി ദിനങ്ങളാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ഗള്‍ഫ് നാടുകളായ സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളില്‍ പത്ത് ദിവസത്തെ അവധിയാണ്‌ പ്രഖ്യാപിച്ചിരിക്കുന്നത്.

എന്നാല്‍ പാക്കിസ്ഥാനില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ ശനിയാഴ്ച പെരുന്നാള്‍ ആഘോഷിക്കും. പാക്കിസ്ഥാന്റെ അതിര്‍ത്തി പ്രദേശങ്ങളായ അഫ്ഗാനിസ്ഥാനിലെ മിറാന്‍ ഷായിലും തെക്കന്‍ വസീറിസ്ഥാനിലും ശനിയാഴ്ച പെരുന്നാളാഘോഷിക്കുമെന്ന്‌ അധികൃതര്‍ വ്യക്തമാക്കി.

English Summery
Muslims in Saudi Arabia will celebrate Eid Al Fitr on Sunday as Shawal moon has not been sighted in the kingdom, reports said.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia