Fatality | മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ അബദ്ധത്തില്‍ നീന്തല്‍ക്കുളത്തില്‍ വീണു; ഷാര്‍ജയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

 
Image representing malayali man drowns in swimming pool in Sharjah
Image representing malayali man drowns in swimming pool in Sharjah

Representational Image Generated by Meta AI

● പത്തനംതിട്ട കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പീടികയില്‍ ജോവ ജോണ്‍സണ്‍ തോമസ് ആണ് മരിച്ചത്. 
● കെമിക്കല്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. 
● അബദ്ധത്തില്‍ കാല്‍വഴുതി വീണതോടെ നീന്തല്‍ അറിയാത്തതിനാല്‍ രക്ഷപ്പെടാനായില്ല.
● മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍.

ഷാര്‍ജ: (KVARTHA) നീന്തല്‍ കുളത്തില്‍ വീണ് മലയാളി യുവാവ് മുങ്ങി മരിച്ചു. പത്തനംതിട്ട കിടങ്ങന്നൂര്‍ നാല്‍ക്കാലിക്കല്‍ പീടികയില്‍ ജോണ്‍സണ്‍ തോമസിന്റെ മകന്‍ ജോവ ജോണ്‍സണ്‍ തോമസ് (20) ആണ് മരിച്ചത്. 

ഞായറാഴ്ച രാത്രി നീന്തല്‍ക്കുളത്തിന് സമീപത്തുകൂടി മൊബൈല്‍ ഫോണില്‍ സംസാരിച്ച് നടക്കുന്നതിനിടെ അപകടത്തില്‍പെടുകയായിരുന്നു. ഫോണില്‍ സംസാരിച്ച് നടന്നുപോകവേ ജോവ ജോണ്‍സണ്‍ അബദ്ധത്തില്‍ കാല്‍വഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. നീന്തല്‍ അറിയാത്തതിനാല്‍ രക്ഷപ്പെടാനായില്ല.

ഷാര്‍ജയില്‍ ഓയില്‍ കമ്പനിയില്‍ കെമിക്കല്‍ ലാബ് അസിസ്റ്റന്റായി ജോലി ചെയ്തുവരികയായിരുന്നു. ഒമ്പത് മാസം മുമ്പാണ് ജോവ ഷാര്‍ജയില്‍ എത്തിയത്. പിതാവ് ജോണ്‍സണ്‍ ഫുജൈറയില്‍ അലുമിനിയം ഫാബ്രിക്കേഷന്‍ കട നടത്തിവരികയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ച് അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.

20-year-old Indian youth, Jova Johnson Thomas, died after accidentally falling into a swimming pool in Sharjah while talking on his mobile phone. He was a lab assistant at an oil company and had been in Sharjah for nine months. He was a native of Pathanamthitta, Kerala.

#SharjahAccident #SwimmingPoolDeath #IndianYouth #Kerala #Tragedy #MobilePhoneAccident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia